സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നവർ ഇങ്ങനെയൊക്കെ ആണല്ലേ ; സാനിയ ഇയ്യപ്പന്റെ വീഡിയോയ്ക്ക് വിമർശനം,സൈബർ ആക്രമണം

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരം ക്വീൻ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് സിനിമയിൽ സജീവമായി. മോഡലിംഗിലും നൃത്തത്തിലും കഴിവ് തെളിയിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ഇന്റ്റഗ്രാമിലൂടെ പങ്കുവെയ്കാറുള്ള താരത്തിന് നിരവധി തവണ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതീവ ഗ്ലാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങൾ പലതവണ സാനിയ പങ്കുവെച്ചിട്ടുണ്ട്. അശ്ലീല കമന്റുകൾ ഉൾപ്പടെയുള്ളവ ചിത്രത്തിന് താഴെ വരുമെങ്കിലും ഒന്നിനോടും താരം പ്രതികരിക്കാറില്ല.

ഇപ്പോഴിതാ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളും,വീഡിയോയും താരം പങ്കുവെച്ചിരിക്കുകയാണ്. ഷവറിൽ കുളിക്കുകയും പിന്നീട് ബീച്ചിന് സമീപത്ത് നിന്ന് നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് സാനിയ പങ്കുവെച്ചത്. ഈ വീഡിയോയ്ക്കും ചിത്രങ്ങൾക്കും എതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. കുറച്ചെങ്കിലും നാണമുണ്ടോ നാട്ടുകാർക്ക് കുളിസീൻ കാണിച്ച് കൊടുക്കാൻ. സ്വന്തം ശരീരം വിറ്റ് കാശുണ്ടാക്കുന്നവർ ഇങ്ങനെ ആണല്ലോ അല്ലെ. എന്നാണ് ഒരാൾ ചിത്രത്തിന് താഴെ കുറിച്ചത് ഇത്തരത്തിൽ നിരവധി അശ്ലീല കമന്റുകളാണ് ദൃശ്യത്തിന് താഴെ പങ്കുവെച്ചത്. എന്നാൽ വിമർശനങ്ങൾ ശക്തമായതോടെ താരം വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്.