രണ്ടാമത്തെ പ്രണയത്തിന് വെറും ആറു മാസമേ ആയുസുണ്ടായുള്ളു ; കുഞ്ചാക്കോ ബോബന്റെ നായിക പറയുന്നു

ജംന പ്യാരി എന്ന കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ താരം ജംന പ്യാരിക്ക് ശേഷം സഖാവ്, ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക പ്രീതി നേടി. 2014 ലെ മിസ് കേരള പട്ടം നേടിയ തരം ചെന്നൈയിലെ ഒരു ബാങ്കിൽ ജോലി ചെയ്തിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ തേടിയെത്തിയില്ലെങ്കിലും വിവാദങ്ങൾ താരത്തെ വിടാതെ പിന്തുടരുന്നുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുൻപ് താരം സഞ്ചരിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ വിവാദമായിരുന്നു. ഈ സംഭവത്തിന് ശേഷം ഗായത്രി സുരേഷിനെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ട്രോളുകൾ നിരോധിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി സുരേഷ് ലൈവ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇത് വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറ്റവും ഒടുവിൽ ഹൃദയത്തിൽ കല്യാണി പ്രിയദർശൻ ചെയ്ത വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതും ട്രോളന്മാർ ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുൻപ് റിമിടോമി അവതരികയായെത്തിയ ചാനൽ പരിപാടിയിൽ പങ്കെടുക്കവെ ഗായത്രി സുരേഷ് പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്. പതിനേഴാം വയസിലാണ് തന്റെ ആദ്യ പ്രണയമെന്നും നാല് വർഷത്തോളം ആ പ്രണയം നീണ്ട് നിന്നെന്നും താരം പറഞ്ഞു. ആദ്യം സുഹൃത്തായിരുന്നു പിന്നെ പതുക്കെ പ്രണയമായി മരുകയായിരുന്നെന്നും ഗായത്രി സുരേഷ് പറഞ്ഞു. എന്നാൽ രണ്ടാമത്തെ പ്രണയം വെറും ആറു മാസം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു എന്നും ഗായത്രി സുരേഷ് പറഞ്ഞു.