ആദ്യ സിനിമയിൽ തിളങ്ങിയ മരിയ സിനിമ ഉപേക്ഷിച്ചത് പഠനത്തിന് വേണ്ടി, പഠനം കഴിഞ്ഞെത്തിയപ്പോഴേക്കും സിനിമലോകം മാറി ; നോട്ട്ബുക്കിലെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ

റോഷൻ ആണ്ട്രൂസ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ നോട്ടുബുക്ക് എന്നചിത്രത്തിൽ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തിയ താരമാണ് മരിയ റോയ്. തന്റെ ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനം നേടുവാൻ താരത്തിന് സാധിച്ചു. മരിയറോയിയോടൊപ്പം നിരവധി താരങ്ങൾ അഭിനയിച്ച നോട്ട് ബുക്ക് 2006 ലെ സൂപ്പർ ഹിറ്റ് ചിത്രമായി മാറിയിരുന്നു. റോമാ, പാർവതി തിരുവോത്ത്, സുരേഷ് ഗോപി, സ്കന്ദ അശോക് എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ഒരുകാലത്ത് ക്യാമ്പസുകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു നോട്ടുബുക്ക്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാറിയ റോയിയെ പിന്നീട് വെള്ളിത്തിരയിൽ കണ്ടില്ല. എന്നാൽ പ്രേക്ഷക പ്രീതി നേടിയിട്ടും പഠനത്തിനുവേണ്ടി അഭിനയത്തിൽനിന്നും സിനിമയിൽ നിന്നും മാറി നിൽക്കാനാണ് താരം തീരുമാനിച്ചത്. പഠനത്തിന് ശേഷം സിനിമയിൽ സജീവമാകാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഹോട്ടൽ കാലിഫോർണിയ, മുംബൈ പോലീസ് എന്നി രണ്ടുചിത്രങ്ങളിൽ അഭിനയിച്ചാണ് മരിയ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവിന് ശ്രമിച്ചത്.

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പിതൃസഹോദരിയാണ് താരം 2015 ൽ ബിസ്സിനസ്സുകാരനായ സ്മിത്തുമായുള്ള വിവാഹത്തിന് ശേഷം മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അവിടെയും താരത്തിന് തിളങ്ങാൻ പറ്റിയില്ല. സിനിമയിലും,ടെലിവിഷനിൽ കാര്യമായ ചലനം ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെ സ്വന്തമായി നൃത്തകലാലയം നടത്തുകയാണ് താരം.