വിവാഹ ബന്ധം വേർപെടുത്തുന്നതും പ്രണയബന്ധം വേർപെടുത്തുന്നതും മോശം കാര്യമല്ല ; തുറന്ന് പറഞ്ഞ് രജിഷ വിജയൻ

സൂര്യ മ്യൂസിക് ചാനലിൽ സൂസിസ് കോഡ് എന്ന പരിപാടിയിൽ നിന്നും ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന താരമാണ് രജിഷ വിജയൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്നചിത്രത്തിൽ ആസിഫലിയുടെ നായികയായിട്ടായിരുന്നു താരം തന്റെ അഭിനയം ജീവിതം ആരംഭിച്ചത്. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായിമാറുവാൻ രജിഷയ്ക്ക് സാധിച്ചു. ജോർജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, എല്ലാം ശരിയാകും, ഖോ ഖോ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

തന്നെ ഇത്രത്തോളം എത്തിച്ചത് തന്റെ ആദ്യചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലെ സംവിധായകനാണെന്നും ആദ്യം സിനിമയെകുറിച്ചു തനിക്ക് ഒന്നുമറിയില്ലായിരുന്നുവെന്നും നോർമലായ ഒരു പെൺകുട്ടിയെ ഒരു ആര്ടിസ്റ്റെന്ന നിയിലേക്ക്ത്തിച്ച അനുരാഗ കരിക്കിൻവെള്ളം ടീമുകളോടെ വളരേയധികം ബഹുമാനവും നന്ദിയുമുണ്ടെന്നും താരം പറയുന്നു. മലയാളത്തിൽ നിന്നും മാറ്റന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരവും താരത്തിനുണ്ടായി. ധനുഷ് നായകനായ കർണ്ണൻ എന്ന ചിത്രത്തിൽ താരം തന്നെയായിരുന്നു നായികയായിട്ടെത്തിയത്.

ഇപ്പോഴിത ഒരു ചാനൽ നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഡിവോഴ്സ് ആകുന്നതും ബ്രേക്കപ്പ് ആകുന്നതുമൊക്കെ വളരെ മോശമായ കാര്യാമാണെന്നാണ് പലരും ചിന്തിക്കന്നതെന്നും എന്നാൽ അതിന്റെ കാരണം എന്താണെന്നു ചിന്തിക്കാൻ പോലും പലരും ശ്രമിക്കുന്നില്ലായെന്നാണ് താരം പറയുന്നത്. ഇന്ന് പലപ്പോഴായി സോഷ്യൽ മീഡിയയിലും നാട്ടിന്പുറങ്ങളിലുമായി അനുദിനം കണ്ടുവരുന്ന വാർത്തയാണ് സ്ത്രീകളോട് പൊതുസ്ഥലത്തുവച്ചു അപമര്യാദയായി പെരുമാറുകയും അസിഡോഴിക്കുകയുമൊക്കെ ചെയ്യുന്നത്. നമ്മൾ സ്നേഹിക്കുന്നയാൾ നമ്മുടെ സ്വാതന്ത്രത്തെ തടയുന്നതൊക്കെ സാധാരണമാണെന്നും എന്നാൽ അത് അതിരുകടക്കുമ്പോഴാണ് കൂടുതൽ വഷളാകുന്നതെന്നും താരം പറയുന്നു. പ്രണയത്തിലായാലും സഹൃദത്തിലായാലും സ്വാതന്ത്രത്തെ ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചുകൊടുക്കരുതെന്നും രജിഷ വിജയൻ പറയുന്നു.