ദിലീപിന്റെ നായികയായി കുബേരനിൽ തുടക്കം, നിരവധി മലയാളചിത്രങ്ങളിൽ അഭിനയിച്ച തെന്നിന്ത്യൻ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ദിലീപിനെ നായകനാക്കി സുന്ദർ ലാൽ സംവിധാനം ചെയ്ത കുബേരൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് ഉമാ ശങ്കർ. ചിത്രത്തിൽ ഗൗരി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, കലാഭവൻ മാണി, ജഗതി തുടങ്ങിയവർ അണിനിരന്ന മികച്ച കോമഡി ഹിറ്റ് ചിത്രമായിരുന്നു കുബേരൻ. ഉമാശങ്കരിയെകൂടാതെ സംയുക്ത വർമ്മയും ചിത്രത്തിൽ നായികയായി വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിൽ മികച്ച അഭിനയമായിരുന്നു ഉമ കാഴ്ച വച്ചത്.

കുബേരന്ശേഷം സ്ഥലം, ഈ സ്നേഹ തീരത്ത്, വസന്ത മാളിക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തിനു പുറമെ മികച്ച നർത്തകി കൂടിയാണ് താരം. മലയാളി അല്ലെങ്കിൽ പോലും മികച്ച അഭിനയമാണ് സിനിമയിൽ താരം കാഴ്ചവച്ചത്. വീരനാടൈ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2006ൽ ബാംഗ്ലൂരിലെസോഫ്റ്റ്‌ വെയർ എൻജിനിയറായ ദുശ്യന്ദുമായി വിവാഹിതയായ താരം ചലച്ചിത്ര മേഖലയിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ചിത്തി, വള്ളി എന്നി ടെലിവിഷൻ സീരിയലുകളിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് താരം. വളരെ നല്ല സ്വീകരണമായിരുന്നു താരത്തിന് പ്രേക്ഷകർക്കിടയിൽനിന്നും ലഭിച്ചത്.