ഒരു സിനിമാ നടനോട് പ്രണയം തോന്നിയിട്ടുണ്ട്,കാര്യങ്ങൾ തുറന്ന് പറയാൻ പറ്റിയ ആളില്ല ; ചലച്ചിത്രതാരം സുരഭി ലക്ഷ്മി പറയുന്നു

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. തിരക്കഥ, കാഞ്ചി പുരത്തെ കല്യാണം, തത്സമയം ഒരു പെൺകുട്ടി, തിലോത്തമ, എന്നു നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മിന്നാമിനുങ് എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡും ദേശിയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു. ഏകദേശം ഇരുപതിലെറെ ചിത്രങ്ങളിൽ അഭിനയിച്ച താരം മീഡിയവൺ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്.

വിവാഹിതയായിരുന്ന താരം സിനിമയിൽ സജീവമാകുന്നതിന് മുൻപ് വിവാഹമോചനം നേടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ ആദ്യമായി പ്രണയം തോന്നിയ നടനെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സഞ്ചാരി വിജയ് എന്ന കന്നഡ നടനോടായിരുന്നു തനിക് ഇഷ്ട്ടം തോന്നിയിട്ടുള്ളതെന്നും എന്നാൽ അത് പ്രണയമായിരുന്നില്ല ഒരു ക്രഷ് ആണെന്നുമാണ് താരം പറയുന്നത്.

എന്നാൽ അയാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ഒരു അപകടത്തിൽ മരണപെട്ടുപോയെന്നും താരം പറയുന്നു. നേരിൽ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. നാനു അവളല്ല അവനു എന്ന് ചിത്രം കണ്ടതിനുശേഷമായിരുന്നു അങ്ങനെയൊരു ഇഷ്ട്ടം അയാളോട് തനിക്ക് തോന്നിയതെന്നാണ് താരം പറയുന്നത്. പലപ്പോഴും പറയാതെ വച്ച രഹസ്യങ്ങൾ തനിക്കുമുണ്ടെന്നാണ് താരം പറയുന്നത്. നമ്മുടെ കാര്യങ്ങൾ എല്ലാം തുറന്നു പറയാൻ പറ്റിയ ആരുമില്ലെന്നാണ് താരം പറയുന്നത്.