ആര് ജയിച്ചാലും കപ്പ് ഹൈദരാബാദിന്, വിചിത്രവാദവുമായി സംവിധായകൻ ഒമർ ലുലു

കൊച്ചി : ഐഎസ്എൽലിൽ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും ഫൈനൽ ഏറ്റുമുട്ടുമ്പോൾ ആര് ജയിച്ചാലും കപ്പ് ഹൈദരാബാദിനാണെന്ന വാദവുമായി ചലച്ചിത്ര സംവിധായകൻ ഒമർ ലുലു രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഒമർ ഇക്കാര്യം വ്യക്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥർ ഹൈദരാബാദ് കമ്ബനിയാണെന്നും അതിനാൽ ആര് ജയിച്ചാലും കപ്പ് ഹൈദരാബാദിനാണെന്നാണ് ഒമർ പറയുന്നത.

അതേസമയം മത്സരം തുടങ്ങുന്നതിന് മുൻപ് ഹൈദരാബാദ് വിജയിക്കുമെന്ന് ഒമർ ലുലു ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനെതിരെ കേരള ബ്ലാസ്റ്റർ ആരാധകർ വിമർശനവുമായി എത്തിയതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥർ ഹൈദരാബാദ് കമ്പനിയായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണെന്നും ആര് ജയിച്ചാലും കപ്പ് ഹൈദരാബാദിന് ലഭിക്കുമെന്നും ഒമർ ലുലു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.


കന്നിക്കിരീടം ലക്ഷ്യമിട്ടായിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മുട്ടിയും മോഹൻലാലും ആശംസ അറിയിച്ചു. മത്സരം തുടങ്ങി ആദ്യ പകുതിയുടെ 35 മിനിറ്റ് പിന്നിടുമ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.