സിനിമ ചെയ്യലല്ല അവരുടെ ലക്ഷ്യം എന്ന് മനസിലായി ; വാരിയംകുന്നൻ സിനിമ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഒമർ ലുലു

നോമ്പ് കാലത്ത് ഇഷ്ടഭക്ഷണം ലഭിക്കുന്നില്ലെന്നും മുസ്ലിം വിശ്വാസികളായ കടയുടമകൾ കടകൾക്ക് മുന്നിൽ മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് കട പ്രവർത്തിക്കുന്നതെന്ന് ബോർഡ് വയ്ക്കണമെന്നും അഭിപ്രായപെട്ടതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് നേരിടുകയാണ് ചലച്ചിത്ര സംവിധായകൻ ഒമർ ലുലു. നോമ്പ് കാലമായതിനാൽ ഇഷ്ടഭക്ഷണം ലഭിക്കുന്നില്ലെന്ന് ഒമർ ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു പ്രത്യേക മതവിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവർക്ക് ഭക്ഷണം നിഷേധിക്കുന്നതറിനെതിരെ നിരവധി പോസ്റ്റുകളാണ് ഒമർ ലുലു ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

അതേസമയം വാരിയൻ കുന്നൻ എന്ന ചിത്രം ചെയ്യാൻ താൻ തയാറായിരുന്നതായും പക്ഷെ സിനിമ ചെയ്യൽ അല്ല അവരുടെ ലക്ഷ്യം എന്ന് മനസിലാക്കിയപ്പോഴാണ് പ്രൊഡ്യൂസർ വന്നപ്പോൾ സിനിമ ചെയ്യുന്നതിൽ നിന്നും പിന്മാറിയതെന്നും ഒമർ ലുലു ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വാരിയൻ കുന്നൻ എന്ന സിനിമ ഒമർ ലുലുവിന്റെ കൊണ്ട് ചെയ്യിച്ചിരുന്നെങ്കിൽ സ്വാഹ ആയേനെ എന്ന യുവാവിന്റെ പോസ്റ്റിന് മറുപടിയായാണ് ഒമർ ലുലുവിന്റെ പ്രതികരണം.

ഒമർ ലുലുവിൻറെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

ഞാന്‍ അന്ന് 15 കോടി കിട്ടിയാൽ വാരിയംകുന്നൻ സിനിമ ചെയ്യും എന്ന് പറഞ്ഞൂ. പിന്നെ പ്രൊഡ്യൂസർ വന്നപ്പോ ഞാന്‍ പിൻമാറി എന്താ ശരിക്കും ഉള്ള കാരണം എന്ന് നിങ്ങൾക്ക് അറിയുമോ നമ്മുടെ നാട്ടിൽ ഇങ്ങനെ കുറെ ടീമുകൾ ഉണ്ട് ഇവരുടെ ലക്ഷ്യം സിനിമ ചെയ്യൽ അല്ലാ എന്ന് എനിക്ക്‌ മനസ്സിലായി