ചലച്ചിത്രതാരം ശ്രീനിവാസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

കൊച്ചി : ചലച്ചിത്രതാരം ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 30 നാണ് അങ്കമാലി ആപോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ശ്രീനിവാസനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഇതിനിടയിൽ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. നെഞ്ച് വേദനയെ തുടർന്നാണ് കഴിഞ്ഞ മാസം ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്ജിയോഗ്രാം പരിശോധനകൾക്ക് ശേഷം ബൈപാസ് സർജറിക്ക് വിധേയനാക്കിയതിന് പിന്നാലെ വെന്റിലേറ്ററിൽ നിന്നും മാറ്റിയ ശ്രീനിവാസന് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.