ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന വിജയ് നായകനായ ബീസ്റ്റിന്റെ പ്രദർശനം തടയണമെന്ന് മുസ്ലിം ലീഗ്

ചെന്നൈ : ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന വിജയ് നായകനായ ബീസ്റ്റിന്റെ പ്രദർശനം തടയണമെന്ന് മുസ്ലിം ലീഗ്. തമിഴ്‌നാട് മുസ്ലിം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നിവേദനം നൽകി.

വിജയ് നായകനായെത്തുന്ന ബീസ്റ്റിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. ബോംബാക്രണമങ്ങൾക്ക് പിന്നിൽ മുസ്ലിങ്ങൾ ആണെന്ന തരത്തിലുള്ള പ്രചരണം വേദനാജനകമാണെന്ന് ബീസ്റ്റ് പ്രദർശനത്തിന് എത്തിയാൽ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാക്കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.

അതേസമയം ബീസ്റ്റിന്റെ പ്രദർശനം കുവൈറ്റിൽ നിരോധിച്ചു. മുസ്ലിം വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കുവൈറ്റ് സർക്കാർ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബീസ്റ്റിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചിത്രം മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയത്.