മൂന്ന് പ്രാവിശ്യം മുഖത്തടിച്ചു, മാപ്പ് പറഞ്ഞപ്പോൾ മഹേഷ് ബാബുവിന്റെ പ്രതികരണം ഞെട്ടിച്ചു ; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി കീർത്തി സുരേഷ്. നിർമ്മാതാവ് സുരേഷ്കുമാറിന്റെയും ചലച്ചിത്രതാരം മേനകയുടേയും മകളാണ് കീർത്തി സുരേഷ്. സിനിമ കുടുംബത്തിൽ നിന്നും സിനിമയിലെത്തിയ താരത്തെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും താരം തിളങ്ങി നിൽക്കുകയാണ്. മഹേഷ് ബാബു നായകനായെത്തുന്ന തെലുങ്ക് ചിത്രമാണ് ഇനി കീർത്തി സുരേഷിന്റേതായി പ്രദർശനത്തിനെത്താനിരിക്കുന്ന ചിത്രം.

ചിത്രത്തിന്റെ ഗാനങ്ങളും,ട്രൈലറുകളും ഇതിനോടകം തന്നെ യുട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ കീർത്തി സുരേഷ് മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സിനിമ ചിത്രീകരണത്തിനിടയിൽ മഹേഷ് ബാബുവിനെ അബദ്ധത്തിൽ അടിക്കേണ്ടി വന്നിട്ടുണ്ടെന്ന് കീർത്തി സുരേഷ് പറയുന്നു. തെലുങ്ക് ചിത്രത്തിന്റെ അവസാന ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. മൂന്ന് പ്രാവിശ്യം മഹേഷ് ബാബുവിന്റെ മുഖത്ത് ശക്തിയായി അടിച്ചിരുന്നു. അബദ്ധവശാലാണ് താൻ അങ്ങനെ ചെയ്തതെന്നും അപ്പോൾ തന്നെ മഹേഷ് ബാബുവിനോട് മാപ്പ് ചോദിക്കുകയും ചെയ്‌തെന്നും താരം പറയുന്നു. മഹേഷ് ബാബു വളരെ കൂളായാണ് തന്നോട് പ്രതികരിച്ചതെന്നും ആ പ്രതികരണം തന്നെ ഞെട്ടിച്ച് കളഞ്ഞെന്നും കീർത്തി സുരേഷ് പറഞ്ഞു.