അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബിബുവിനെ അമ്മയുടെ ജനറൽ സെക്രട്ടറിയാക്കിയത് ; വൈറലായി ഷമ്മി തിലകന്റെ മറുപടി

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ പരിഹാസവുമായി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബിബുവിനെ അമ്മയുടെ ജനറൽ സെക്രട്ടറിയാക്കിയതെന്ന് ഫേസ്‌ബുക്ക് കമന്റിലൂടെ ഷമ്മി തിലകൻ പറഞ്ഞു.

ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരാധകൻ ചോദിച്ച സംശയത്തിന് മറുപടിയായാണ് താരത്തിന്റെ പരിഹാസം. ഇടവേള ബാബുവിനെ എന്തിന്റെ പേരിലാണ് അമ്മയുടെ സെക്രട്ടറിയാക്കിയത്. അമ്പത് സിനിമയെങ്കിലും ഇയാൾ അഭിനയിച്ചിട്ടുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളത്കൊണ്ട് എന്നാണ് ഷമ്മി തിലകൻ ആരാധകന്റെ ചോദ്യത്തിന് നൽകിയ മറുപടി.

ലൈംഗീക പീഡനപരാതിയെ തുടർന്ന് നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഷമ്മി തിലകന്റെ വിഷയം കൂടി അച്ചടക്കസമിതി പരിഗണിക്കുമെന്ന് ഉൾപ്പെടുത്തിയിരുന്നു. പാത്രകുറിപ്പിൽ തന്റെ പേര് വലിച്ചിഴച്ചത് ഇടവേള ബാബുവിന്റെ ഗൂഢതാൽപ്പര്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഷമ്മി തിലകൻ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.