ടിപി മാധവൻ ചേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞു ; നവ്യ നായർ

പത്തനാപുരം : ടിപി മാധവനെ ഗാന്ധിഭവനിൽ കണ്ടപ്പോൾ ഷോക്കായെന്ന് ചലച്ചിത്രതാരം നവ്യ നായർ. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് വാങ്ങി സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം. നിരവധി സിനിമകളിൽ അഭിനയിച്ച ടിപി മാധവൻ ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്.

ഗന്ധിഭവനിലെത്തി ടിപി മാധവൻ ചേട്ടന്റെ കണ്ടപ്പോൾ ഷോക്കായിപ്പോയെന്നും അദ്ദേഹം ഇവിടെയുള്ള കാര്യം തനിക്ക് അറിയില്ലെന്നും പെട്ടെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും താരം പറയുന്നു. ചതിക്കാത്ത ചന്ദു,കല്യാണരാമൻ തുടങ്ങിയ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

ഗന്ധിഭവനിലെ അന്തേവാസികളെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു പാക്ഷേ പരിപാടിയുടെ സമയത്തെ തനിക്ക് എത്താൻ സാധിചിച്ചുള്ളു. അതിനാൽ അകത്ത് പോയി അവരെ കാണാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. ടിപി മാധവൻ ചേട്ടനെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടയൊന്നും കാര്യം പറയാൻ പറ്റില്ല എന്ന് പറയുന്നത് സത്യമാണെന്നും നവ്യ പറഞ്ഞു.