ചില നടന്മാർ മോശമായി തന്റെ ശരീരത്തിൽ സ്പർശിച്ചിട്ടുണ്ട്, അതൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു മാല പാർവതി പറയുന്നു

നൂറിലധീകം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് മാല പാർവതി. 2009 ൽ പുറത്തിറങ്ങിയ നീലത്താമരയിലെ അഭിനയത്തോടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിവാദ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം വ്യക്തമാക്കാറുള്ള മാല പാർവതി നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ താര സംഘടനയായ അമ്മ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടി കാണിച്ച് അമ്മയിൽ നിന്നും രാജിവെച്ചിരുന്നു.

മലയാള സിനിമയിൽ ഉൾപ്പടെ അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റ് അഭിനയങ്ങൾ നടക്കുന്നുണ്ടെന്ന് മാല പാർവതി പറയുന്നു. ഒരു നടൻ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഇപ്പോൾ അതൊക്കെ ഒരു തമാശയായിട്ടാണ് തോന്നുന്നതെന്നും മാല പാർവതി പറഞ്ഞു. അഭിനയത്തിനിടയിൽ ആവശ്യമില്ലാത്ത സ്പർശനങ്ങൾ നടത്തുന്ന നടന്മാർ ഉണ്ട്. അത്തരം സ്പർശനങ്ങൾക്കെതിരെ പ്രതിഷേധം ഒന്നും നടത്തിയിട്ടില്ലെന്നും അതൊക്കെ തമാശയായിട്ടാണ് എടുത്തതെന്നുമാണ് മാല പാർവതി പറയുന്നത്.

നടന്മാരുടെ തലയ്ക്ക് സുഖമില്ലാതെയായാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നും അതുകൊണ്ടാണ് നടിമാരോട് ഇത്തരത്തിൽ പെരുമാറുന്നതെന്നും താരം പറയുന്നു. കൂടെ അഭിനയിച്ചതിൽ വിരലിൽ എണ്ണാവുന്നവരാണ് ഇത്തരത്തിൽ പെരുമറിയിട്ടുള്ളതെന്നും താരം പറയുന്നു. തമാശയായി കണ്ടത് കൊണ്ട് അത്തരം സപർശനങ്ങൾക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും താരം പറയുന്നു.

തമിഴ് സിനിമയിൽ ഭിനയിക്കുമ്പോഴാണ് ആദ്യമായി ഇത്തരത്തിൽ ഒരു സ്പർശനത്തിന് ഇരയായത്. അഭിനയിക്കുന്നതിനിടയിൽ അയാൾ മോശമായ രീതിയിൽ സ്പർശിച്ചു. എന്നാൽ ഡയറക്ടർ കൈവെക്കാതെ അഭിനയിക്കാൻ അയാളോട് പറയുകയായിരുന്നു. അയാൾ തന്നെ കയറിപിടിച്ചെന്ന് ഡയറക്ടർക്ക് മനസിലായതാകാം അത് ഒഴിവാക്കാൻ പറയാൻ കാരണമെന്നും താരം പറയുന്നു.

ഈ സംഭവം ഭർത്താവിനോട് പറഞ്ഞപ്പോൾ നിന്നോട് അഭിനയിക്കാൻ പോകാൻ ആരെങ്കിലും പറഞ്ഞോ എന്നാണ് ഭർത്താവ് ചോദിച്ചതെന്നും മാല പാർവതി പറയുന്നു. ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായി തോറ്റിട്ട് വരരുതെന്നും അദ്ദേഹം പറഞ്ഞതായി മാല പാർവതി പറഞ്ഞു. അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞതിൽ വിഷമം ആയെങ്കിലും പിന്നീട് അത് ശരിയാണെന്ന് തോന്നിയെന്നും ആ വാക്കുകളാണ് ഇപ്പോഴും ബോൾഡായി നിൽക്കാൻ സഹായിക്കുന്നതെന്നും മാല പാർവതി പറഞ്ഞു.