സംസ്ഥാന ചലച്ചിത്ര അവാർഡിന് തന്നെ പരിഗണിക്കാത്തത് തനിക്ക് യോഗമില്ലാത്തത് കൊണ്ടാകാമെന്ന് നടി മഞ്ജു പിള്ള

സംസ്ഥാന ചലച്ചിത്ര അവാർഡിന് തന്നെ പരിഗണിക്കാത്തത് തനിക്ക് യോഗമില്ലാത്തത് കൊണ്ടാകാമെന്ന് നടി മഞ്ജു പിള്ള. കഠിനാധ്വാനവും നല്ല പ്രകടനവും ജൂറി കാണാതെ പോയതിൽ വിഷമമുണ്ടെന്നും മഞ്ജു പിള്ള പ്രതികരിച്ചു. മഞ്ജു പിള്ള മികച്ച പ്രകടനം കാഴ്ചവെച്ച ഹോം സിനിമ അവാർഡ് കമ്മിറ്റി അവഗണിച്ചു എന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മഞ്ജു പിള്ള.

സമൂഹ മാധ്യമങ്ങളിൽ സജീവമല്ലത്ത ഒരാളാണ് താനെന്നും പലരും ഫോണിലൂടെ അയച്ച് തരുന്ന വാർത്തകളാണ് താൻ കാണാറുള്ളത്. ഹോം സിനിമയെ കുറിച്ച് എന്ത് വിവാദമാണുണ്ടായതെന്ന് തനിക്ക് അറിയില്ല യോഗമില്ലത്തത് കൊണ്ടാവാം അവാർഡ് ലഭിക്കാത്തതെന്നും മഞ്ജു പിള്ള പറഞ്ഞു. എന്തെങ്കിലും വിവാദത്തിന്റെ പേരിൽ ഒരു സിനിമയെ അവാർഡിന് പരിഗണിക്കാതെ ഇരിക്കരുതെന്നും താരം പറഞ്ഞു.

ഏഴുവർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് പ്രേക്ഷകരിലെത്തിച്ചത്. ഒരുപാട് പേരുടെ അധ്വാനവും കാഷ്ടപ്പടും ഇതിന് പിന്നിലുണ്ടെന്നും അതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും മഞ്ജുപിള്ള പറയുന്നു. തനിക്ക് വ്യക്തിപരമായി അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല എന്നാൽ ഇന്ദ്രൻസ് ചേട്ടന്റെ നല്ലൊരു സിനിമ ഇവർ കാണാതെ പോയെന്നും മഞ്ജു പിള്ള പറഞ്ഞു.