സവർക്കറായി രൺദീപ് ഹൂഡ ; സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

മുംബൈ : സ്വതന്ത്ര സമര സേനാനി വി.ഡി സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്. മഹേഷ് വി മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന സ്വതന്ത്ര വീര സവർക്കർ എന്ന ചിത്രത്തിൽ ബോളിവുഡ് താരം രൺദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിലെത്തുന്നത്.

രൺദീപ് ഹൂഡ തന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടത്. സ്വാതത്രത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ഏറ്റവും ഉയരങ്ങളിൽ നിൽക്കുന്ന നായകൻമാരിൽ ഒരാൾക്ക് സല്യൂട്ട് എന്ന കുറിപ്പിനൊപ്പമാണ് രൺദീപ് പോസ്റ്റർ പുറത്ത് വിട്ടത്.

ഇതൊരു വെല്ലുവിളിയാണെന്നും ഇത് നേരിടാൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും രൺദീപ് ഹൂഡ പറയുന്നു. വിപ്ലവകാരിയായ വീർ സവർക്കറിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.