കുട്ടികളില്ലാത്ത സുഹൃത്തിന് ഒരു പെൺകുഞ്ഞിനെ നൽകിയ ആളാണ് എന്റെ ഭാര്യ ; കുടുംബത്തെ കുറിച്ച് നടൻ സുധീർ

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നടൻ സുധീർ സുധി. നിരവധി സിനിമകളിൽ അഭിനയിച്ച താരം ക്യാൻസർ ബാധിച്ചതിനെ തുടർന്ന് കുറച്ച് കാലങ്ങളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ക്യാൻസറിന്റെ പിടിയിൽ നിന്നും മോചിതനായ സുധീർ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലൂടെ കുടുംബത്തെ കുറിച്ചും ഭാര്യയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സുധീർ.

സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നൽകിയ ആളാണ് തന്റെ ഭാര്യയെന്ന് സുധീർ പറയുന്നു. മക്കളെ കുറിച്ച് എംജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് അവതാരകനെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സുധീർ മക്കളെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തിയത്. തനിക്ക് രണ്ട് ആൺകുട്ടികളാണ് ഉള്ളതെന്നും അവരിൽ ഒരാൾ വിദേശത്ത് പഠിക്കുകയാണെന്നും മറ്റൊരാൾ പഠിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലുമാണെന്ന് സുധീർ പറഞ്ഞു. എന്നാൽ അവരെ കൂടാതെ ഒരു മകൾ കൂടിയുണ്ടെന്നും കുട്ടികളില്ലാത്ത ദമ്പതിമാർക്ക് തന്റെ ഭാര്യ അണ്ഡം നല്കുകയായിരുന്നെന്നും താരം പറഞ്ഞു. ആദ്യം താനും കൊടുക്കാമെന്ന് കരുതിയെങ്കിലും അത് വേണ്ടന്ന് വെയ്ക്കുകയായിരുന്നു. ഒരു ഭർത്താവും ഭാര്യയുടെ അണ്ഡം മറ്റൊരു പുരുഷന്റെ ബീജവുമായി ചേർത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തയ്യാറാവില്ല പക്ഷെ ഞങ്ങൾ അത് ചെയ്‌തെന്ന് സുധീർ പറയുന്നു. ഇതൊരു പുണ്യ പ്രവർത്തിയായാണ് ഞങ്ങൾ കാണുന്നതെന്നും സുധീർ പറയുന്നു.

കുട്ടികളില്ലാത്ത ദമ്പതികൾ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അവരുടെ സങ്കടം കേട്ട് ഞാൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്താലോ എന്ന് ഭാര്യയോട് ചോദിക്കുകയായിരുന്നു. ഭാര്യ സമ്മതിച്ചതോടെ ഇക്കാര്യം ഞങ്ങൾ ദമ്പതികളെ അറിയിക്കുകയായിരുന്നെന്നും താരം പറയുന്നു. കാര്യം ഞങ്ങൾ ദമ്പതികളോട് തുറന്ന് പറഞ്ഞു. അവർ ഒരുപാട് സന്തോഷിച്ചു. തുടർന്ന് ഞങ്ങൾ കുഞ്ഞിനെ കൊടുക്കുകയായിരുന്നു. പെൺകുഞ്ഞാണ് പിറന്നതെന്നും താരം പറഞ്ഞു. എന്നാൽ ഇതുവരെ ആ കുഞ്ഞിനെ നേരിട്ട് കണ്ടിട്ടില്ല. ഫോട്ടോയിലൂടെ കുഞ്ഞ് വളരുന്നത് ഞങ്ങൾ കണ്ടെന്നും സുധീർ പറഞ്ഞു. എന്നാൽ കുഞ്ഞ് ആയതിൽ പിന്നെ ആ ദമ്പതികൾ എല്ലാം മറന്നു. അവരിൽ നിന്നും ചില ചതികൾ നേരിടേണ്ടി വന്നു. എന്നാലും കുഞ്ഞില്ലാത്ത ഒരു കുടുംബത്തിന് കുഞ്ഞിനെ നൽകാനായി എന്ന സന്തോഷത്തിലാണ് താനും ഭാര്യയും സുധീർ പറയുന്നു.