കൂടെ യാത്ര ചെയ്യേണ്ടി വരും കോർഡിനേഷൻ വർക്കുകൾ ചെയ്യണം പിന്നെ എല്ലാത്തിനും സഹകരിക്കണം ; സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി മഞ്ജുവാണി

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജുവാണി ഭാഗ്യരത്നം. അഭിഭാഷകയായ മഞ്ജുവാണി അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ച മഞ്ജുവാണി തനിക്ക് സിനിമ മേഘലയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് താരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 2013 ൽ സോഷ്യൽമീഡിയയിൽ സൗണ്ട് ക്‌ളൗഡിലെ താരം ഒരു പാട്ട് ഷെയർ ചെയ്യുകയും പാട്ട് കണ്ടിട്ട് ഒരാൾ വിളിക്കുകയും ചെയ്തു. പരിചയപെട്ടപ്പോൾ അയാൾ വിവാഹിതനും പിതാവുമാണെന്ന് താരത്തിന് മഞ്ജുവാണി മനസിലാക്കി. വിവാഹിതനും കുട്ടിയുടെ പിതാവുമാണെന്ന ബോധത്തിലാണ് അയാളുടെ അടുത്തേക്ക് പോകാൻ നിന്നത്. എന്നാൽ പോകുന്നതിനായി ലൊക്കേഷൻ പറഞ്ഞ് തരാൻ അയാൾ വിളിച്ചപ്പോൾ ഫ്‌ളാറ്റിൽ തന്റെ കൂടെ പെൺ സുഹൃത്തും ഉണ്ടാകും എന്നും കുഴപ്പമില്ലല്ലോ എന്നും തന്നോട് ചോദിച്ചു.

ഇത് കേട്ട തന്റെ മനസിൽ തെറിയാണ് വന്നത്. ഭാര്യയും കുട്ടിയും ഉള്ള അയാൾക്ക് പെൺ സുഹൃത്ത് ഉള്ള കാര്യം തന്നെ ബാധിക്കുന്ന വിഷയമല്ല പക്ഷെ കൂടെ പെണ്ണുണ്ടെങ്കിൽ കുഴപ്പമുണ്ടോ എന്ന് തന്നോട് ചോദിച്ച അയാളുടെ മനസിനെ കുറിച്ചാണ് താൻ ആലോചിച്ചത്. എന്തായലും പിന്നീട് അയാളുടെ ഫ്‌ലാറ്റിൽ എത്തിയപ്പോൾ ഒരു കൊച്ച് പെൺകുട്ടി സോഫയിൽ ഇരിക്കുന്നതാണ് കണ്ടത്. ഇവൾക്കൊക്കെ ഇത് എന്തിന്റെ കേടാണെന്ന് ആലോചിക്കുകയും ചെയ്തു. പിന്നെ ഓഡീഷനും കഴിഞ്ഞ് താൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി.

പിന്നെ ഇടയ്‌ക്കൊക്കെ അയാൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് ഒരു ദിവസം അയാൾക്ക് ഒരു ലേഡി മാനേജർ വേണമെന്ന് ആവിശ്യപ്പെട്ടു. തനിക്ക് അന്നൊരു ജോലി ആവിശ്യമായിരുന്നതിനാൽ സാലറി എത്രയാണെന്ന് താൻ അയാളോട് ചോദിച്ചു. സാലറി ഒരു 20000 രൂപ കൊടുക്കാം പക്ഷെ തന്റെ കൂടെ യാത്ര ചെയ്യേണ്ടി വരും കോർഡിനേഷൻ വർക്കുകൾ ചെയ്യണം പിന്നെ എല്ലാത്തിനും സഹകരിക്കാൻ തയ്യാറയിരിക്കണമെന്നും അയാൾ പറഞ്ഞു.

ഇത് കേട്ട താൻ എല്ലാത്തിനും സഹകരിക്കണം എന്ന് വെച്ചാൽ എന്താ എന്ന് ചോദിച്ചു. എല്ലാത്തിനും എന്ന് പറഞ്ഞാൽ അറിയാല്ലോ എല്ലായിടത്തും പെൺ സുഹൃത്തിനെ കൊണ്ട് പോകാൻ പറ്റില്ല പെൺ സുഹൃത്ത് ഇല്ലാത്തപ്പോ ഒരു കൂട്ട് അയാൾ പറഞ്ഞു. മനസ്സിൽ തോന്നിയ തെറി പുറത്ത് പറയാതെ തന്റെ പരിജയത്തിൽ അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞ് ഒഴിക്കുകയായിരുന്നു മഞ്ജുവാണി പറയുന്നു.