ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ് ; കറുപ്പ് ധരിച്ച് വിമർശനവുമായി ഹരീഷ് പേരടി

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സിനിമ നടൻ എന്നതിലുപരി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ പറയുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്യുന്ന താരം കൂടിയാണ് ഹരീഷ് പേരടി. നിരവധി വിവാദ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുള്ള താരത്തിന് ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ താരം തന്റെ രഷ്ട്രീയം തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ കേരളത്തിൽ വിവാദമായ ചില കര്യങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ തന്റെ ശക്തമായ അഭിപ്രായം താരം പങ്കുവെച്ചിരിക്കുകയാണ് താരം. സ്വർണ കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് മാസ്കിനും,വസ്ത്രത്തിനും പോലീസ് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

കറുപ്പ് മസ്കിനും, വസ്ത്രത്തിനും ഏർപ്പെടുത്തിയ വിലക്കിനെതിരെയാണ് ഹരീഷ് പേരടിയുടെ പ്രതിഷേധം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യുണിസത്തിന്റെ മൂത്തപ്പ മാർക്സ് പറഞ്ഞിട്ടുണ്ടെങ്കിലും സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്നത് മദമാണ് ഇപ്പോൾ കറുപ്പെന്ന് നേരത്തെ ജോയ് മാത്യു പറഞ്ഞതിന് പിന്നലെയാണ് ഹരീഷ് പേരാടി വിമർശനവുമായി രംഗത്തെത്തിയത്.

കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ച ചിത്രത്തിനൊപ്പം ‘ജീവിച്ചിരിക്കുന്ന കുണ്ടിയില്‍ അപ്പിയുള്ള മലയാളികള്‍ (ഇന്ന് തിന്ന രാഷ്ട്രിയം ദഹിച്ചവര്‍) രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌ക്കും ധരിക്കുക…ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്…’ എന്നും താരം കുറിച്ചു.