സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സീരിയൽ നടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ക്യാമറാമാൻ അറസ്റ്റിൽ

ചെന്നൈ : സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സീരിയൽ നടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ക്യാമറമാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വത്സരവാക്കം സ്വദേശി കാശിനാഥ് (37) ആണ് അറസ്റ്റിലായത്. കൊടുങ്കയ്യൂർ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് പീഡനത്തിന് ഇരയായത്.

സീരിയൽ ഷൂട്ടിങിനിടെയാണ് കാശിനാഥൻ സീരിയൽ നടിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. നിരവധി സംവിധായകരുമായി തനിക്ക് അടുപ്പമുണ്ടെന്നും സിനിമയിൽ നായികയാക്കാമെന്നും പെൺകുട്ടിക്ക് കാശിനാഥൻ വാക്ക് നൽകിയിരുന്നു. ഇത് വിശ്വസിച്ച പെൺകുട്ടിയോട് കാശിനാഥൻ വീട്ടിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് കാശിനാഥനെ കാണാൻ വീട്ടിലെത്തിയ പെൺകുട്ടിയെ മദ്യ ലഹരിയിലായിരുന്ന കാശിനാഥൻ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പെൺകുട്ടി വാൽസരവാക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.