കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിലും പശുവിന്റെ പേരിൽ മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിലും വ്യത്യാസമൊന്നുമില്ല ; സായി പല്ലവി

മതങ്ങളുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ വിമർശിച്ച് ചലച്ചിത്രതാരം നടി സായി പല്ലവി. അടുത്ത കാലത്ത് പുറത്തിറങ്ങി വൻ വിജയം നേടിയ കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീർ പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നതിന്റെ കാരണം കാണിക്കുന്നുണ്ട്. എന്നാൽ പശുവിനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയതിന് ഒരു മുസ്ലിം മത വിശ്വാസിയെ ജയ് ശ്രീറാം വിളിച്ച് കൊലപ്പെടുത്തുന്നതും സിനിമയും തമ്മിൽ ഒരു വ്യത്യസവുമില്ലെന്ന് സായി പല്ലവി പറയുന്നു.

മതങ്ങളുടെ പേരിൽ ഒരാളെ വേദനിപ്പിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും സായി പല്ലവി പറഞ്ഞു. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകൾ എങ്ങനെ കൊല്ലപ്പെട്ടെന്ന് അവർ കാണിച്ചു. കോവിഡ് സമയത്ത് പശുവിനെ വണ്ടിയിൽ കയറ്റി കൊണ്ട് പോയതിന് ഒരു മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയത് നമ്മൾ ഓർക്കണെമന്നും സായി പല്ലവി പറയുന്നു. ഈ രണ്ട് സംഭവങ്ങൾ തമ്മിൽ ഒരു വ്യത്യസവും താൻ കാണുന്നില്ലെന്ന് സായി പല്ലവി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രേമം എന്ന നിവിൻ പൊളി ചിത്രത്തിലൂടെയാണ് സായി പല്ലവി മലയാളത്തിൽ ശ്രദ്ധ നേടിയത്. കലി എന്ന ദുൽഖർ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും സജീവമായ താരത്തിന്റെ വിരാട പർവ്വം എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.