അവസരങ്ങൾ ഇല്ല, ജീവിക്കാൻ വേണ്ടി തെരുവുകളിൽ സോപ്പ് വിൽക്കുന്നു ; മോഹൻലാലിൻറെ നായികയായി തിളങ്ങിയ നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ഭാസ്കർ. മോഹൻലാൽ നായകനായെത്തിയ പ്രജ,നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഐശ്വര്യ ഭാസ്കറിനെ മലയാളികൾക്കിടയിൽ സുപരിചിതയാക്കി. സിനിമയ്ക്ക് പുറമെ സീരിയലിലും അഭിനയിച്ചിട്ടുള്ള താരമിപ്പോൾ അഭിനയ ജീവിതം ഉപേക്ഷിച്ച് സോപ്പ് വിൽപ്പന നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

സിനിമയിലും സീരിയലിലും അവസരങ്ങൾ നഷ്ടപ്പെട്ടെന്നും അതിനാൽ തെരുവുകൾ തോറും സോപ്പ് വിൽപ്പന നടത്തി ജീവിക്കുകയായണെന്നും ഐശ്വര്യ ഭാസ്കർ പറയുന്നു. അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും ആരും വിളിക്കാറില്ലെന്ന് താരം വിഷമത്തോടെ പറയുന്നു. തന്റെ അവസ്ഥ അറിഞ്ഞ് ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും താരം പറയുന്നു.

മകളുടെ വിവാഹത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും. കടങ്ങളോ ബാധ്യതകളോ ഇല്ലാത്ത കൊണ്ട് സോപ്പ് വിറ്റ് ഉപജീവനം നടത്താൻ കഴിയുന്നുണ്ടെന്നും താരം പറയുന്നു. ഏത് ജോലി ചെയ്യാനും മടിയില്ലെന്നും നാളെ നിങ്ങളുടെ ഓഫീസിലെ ജോലി തന്നാൽ അതും താൻ ചെയ്യുമെന്നും അടിച്ച് വൃത്തിയാക്കി കക്കൂസ് വൃത്തിയാക്കി താൻ തിരികെ പോകുമെന്നും താരം പറയുന്നു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

1994 ൽ വിവാഹിതയായ താരം മകൾക്ക് ഒന്നര വയസ് പ്രായമുള്ളപ്പോൾ വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം പ്രണയബന്ധം ഉണ്ടായിരുന്നതായും എന്നാൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ലെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ചിലർ ഇഷ്ടമാണെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഒരുപാട് നിയന്ത്രണങ്ങൾ വെയ്ക്കും ഇഷ്ടമുള്ള വസ്ത്രം വരെ ധരിക്കാൻ സമ്മതിക്കില്ല അത്തരം ബന്ധങ്ങളോട് പോടാ എന്ന് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. ശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട് എന്നാൽ അതിലൊക്കെ പിന്നീട് അതൃപ്തി തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.