ഏഴ് വർഷങ്ങൾക്ക് മുൻപ് വിവാഹ മോചനം നേടി, മാസങ്ങൾക്ക് മുൻപ് വീണ്ടും ഒന്നിച്ചു ; വിവാഹ വാർഷികം ആഘോഷമാക്കി പ്രിയ രാമൻ

മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും ഒരുകാലത്ത് നിറഞ്ഞ് നിന്ന താരമാണ് പ്രിയ രാമൻ. മമ്മുട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങിയ പ്രിയ രാമൻ വിവാഹത്തോടെ സിനിമയിൽ നിന്നും പൂർണമായും മാറി നിൽക്കുകയായിരുന്നു. സിനിമ താരം കൂടിയായ രഞ്ജിത്തുമായുള്ള പ്രണയമാണ് പിന്നീട് വിവാഹത്തിലെത്തിയത്.

വിവാഹിതയായ പ്രിയ രാമൻ സിനിമകളിൽ നിന്നും മാറി നിന്നെങ്കിലും കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. രഞ്ജിത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ വിവാഹ ബന്ധം വേർപിരിഞ്ഞ താരം വീണ്ടും അഭിനയ രംഗത്ത് സജീവമായിരുന്നു. അതിനിടയിൽ ആദ്യ ഭർത്താവ് രഞ്ജിത്ത് വീണ്ടും വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഏഴുവർഷത്തിന് ശേഷം പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹ വാർഷികത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ രാമൻ. ഹാപ്പി ആനിവേഴ്‌സറി ഡാർലിംഗ് ഹസ്ബൻഡ് എന്ന ക്യാപ്ഷ്യനോടെയാണ് പ്രിയ രാമൻ രഞ്ചിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും വീണ്ടും ഒന്നിച്ചതിന് ശേഷമുള്ള ആദ്യ വിവാഹവാർഷികമാണ് ഇരുവരും ചേർന്ന് ആഘോഷിച്ചത്. നിരവധി ആരാധകരാണ് താരങ്ങൾക്ക് വിവാഹവാർഷികം ആശംസിച്ചത്. സിനിമയിലും ബിസിനസിലും തന്റേതായ സ്ഥാനം കണ്ടെത്തിയ പ്രിയ രാമൻ സിനിമയിൽ നിന്നും സീരിയലിലേക്ക് മനപൂർവ്വം മാറിയതാണെന്നും പറയുന്നു. പ്രേക്ഷകരുമായി ബന്ധമുണ്ടാക്കാൻ സിനിമയെക്കാളും സീരിയലാണ് നല്ലതെന്നും താരം പറയുന്നു.