അമ്പത്തിയഞ്ചാം വയസിലും അസാധ്യ മെയ്‌വഴക്കം ; യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലിസി

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ലിസി. ഒരുകാലത്ത് സിനിമയിൽ നിറഞ്ഞ് നിന്ന താരം പ്രിയദർശനയുമായുള്ള വിവാഹ മോചനത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. എന്നാൽ ചലച്ചിത്ര മേഘലകളിൽ താരം ഇപ്പോഴും സജീവമാണ്.

ആരോഗ്യ സംരക്ഷണത്തിലും വ്യായാമത്തിലും ഒരു വിട്ടവീഴ്ചയും ചെയ്യാത്ത താരമാണ് ലിസി. ഇപ്പോഴും തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് യോഗയിലൂടെയും,വ്യായാമത്തിലൂടെയാണെന്നും ലിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ രാജ്യാന്തര യോഗദിനത്തിൽ യോഗ ചെയ്യുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. അമ്പത്തിയഞ്ചാം വയസിലും വളരെ മെയ്‌വഴക്കത്തോടെ യോഗ ചെയ്യുന്ന താരത്തിന്റെ വീഡിയോ അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ലിസി പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി പേർ അഭിനന്ദിച്ചു.

പ്രിയദർശനയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം ചെന്നൈയിലാണ് ലിസി താമസിക്കുന്നത്. നിരവധി ബിസിനസുകളുള്ള താരം ടെലിവിഷൻ നിർമാണ മേഘലകളിലും ഇപ്പോൾ സജീവ സാന്നിധ്യമാണ്.