വിദ്യാബാലൻ ശരീരം പ്രദർശിപ്പിച്ചാൽ ആഘോഷിക്കും, എന്നെ പോലുള്ളവർ പ്രദർശിപ്പിച്ചാൽ വിമർശിക്കും ; നടി മൈഥിലി പറയുന്നു

മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് മൈഥിലി. മമ്മുട്ടി നായകനായെത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരം ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. തുടർന്ന് മോഹൻലാലിനൊപ്പവും അഭിനയിച്ച താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ആസിഫ് അലി നായകനായ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെയായിരുന്നു.

സിനിമയിൽ സജീവമായ സമയത്ത് മൈഥിലിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുകയും തുടർന്ന് സിനിമകളിൽ നിന്നും താരം മാറി നിൽക്കുകയും ചെയ്തിരുന്നു. വലിയ ഇടവേളക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമാകുകയാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് താരത്തിന്റെ വിവാഹം നടന്നത്. അമേരിക്കയിൽ താമസിച്ചുകൊണ്ടിരുന്ന മൈഥിലി ഇപ്പോൾ ചെന്നൈയിലാണ് താമസം.

പലതരത്തിലുള്ള ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ചിലതൊക്കെ അതിര് വിടുന്നതാണെന്നും അത്തരം ഗോസിപ്പുകൾ കാണുമ്പോൾ ഭാഗ്യലക്ഷ്മി ചെയ്തത് പോലെ പോയി തല്ലാനാണ് തോന്നാറുള്ളതെന്നും താരം പറയുന്നു. അറിവില്ലാത്ത സമയത്ത് സംഭവിച്ച കാര്യങ്ങളെയാണ് ചിലർ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നതെന്നും താരം പറയുന്നു. തന്റെ വിവാഹ വാർത്ത പോലും വളച്ചൊടിക്കുകയും വിറ്റ് പണമുണ്ടാക്കിയ ആളുകൾ ഉണ്ടെന്നും താരം പറയുന്നു.

ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് എന്നാൽ അതൊക്കെയാണ് ഇന്ന് തന്നെ ഈ നിലയിൽ എത്തിച്ചത്. ഇനിയുള്ള ജീവിതത്തിൽ ചെറിയ സന്തോഷങ്ങൾ പോലും നഷ്ടപ്പെടുത്തി കാലായില്ലെന്നും താരം പറയുന്നു. ഒരുസമയത്ത് ഗ്ലാമർ വേഷങ്ങൾ ചെയ്തത് കൊണ്ട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിദ്യാബാലനൊക്കെ ശരീരം പ്രദർശിപ്പിച്ചാൽ ആഘോഷിക്കുന്ന ആളുകൾ തന്നെ പോലുള്ളവർ ശരീരം പ്രദർശിപ്പിച്ചാൽ മോശമായ രീതിയിലാണ് കാണുന്നതെന്നും മൈഥിലി പറയുന്നു.