വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ചതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമായെന്ന് മാല പാർവ്വതി

കൊച്ചി : സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച വിജയ് ബിബുവിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ വിമർശനവുമായി ചലച്ചിത്രതാരം മാല പാർവ്വതി. വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ചതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമായെന്ന് മാല പാർവ്വതി പ്രതികരിച്ചു. മാധ്യമങ്ങൾക്ക് മുന്നിലാണ് മാലാ പാർവ്വതി കോടതിയെ വിമർശിച്ചത്.

പരാതിക്കാരിയായ പെൺകുട്ടിക്ക് നിയമം നൽകുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും അതിന് അവസരം നൽകുന്ന വിധിയായിട്ടാണ് കോടതിയുടെ വിധി പൊതുസമൂഹത്തിന് അനുഭവപ്പെടുന്നതെന്നും മാല പാർവ്വതി പറഞ്ഞു. ഒരു പെൺകുട്ടിക്ക് അവൾക്ക് ഇഷ്ടപെട്ട മേഖലയിൽ ജോലി ചെയ്യാനുള്ള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നതെന്നും മാലാ പാർവതി ഓർമിപ്പിച്ചു.

പത്ത് വർഷം മുൻപ് നമ്മുടെ സമൂഹം എങ്ങനെയാണോ ഉണ്ടായിരുന്നത് അതെ അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും മാല പാർവതി പറഞ്ഞു. വിജയ് ബാബുവിന്റെ കയ്യിലുള്ള തെളിവുകൾ വെച്ച് അയാൾക്ക് മുൻ‌കൂർ ജാമ്യം നൽകി. പെൺകുട്ടിയുടെ കൈയിലെ തെളിവുകൾവെച്ച് കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ സമൂഹത്തിന് ശരിയായ സന്ദേശം ലഭിക്കു എന്നും മാല പാർവതി പറഞ്ഞു.