വിവാഹം കഴിച്ചത് തന്നെ അമ്മയാകാൻ വേണ്ടിയാണ്, അമ്മ ജീവിതം ഒരുപാട് ആഗ്രഹിച്ചത് ; സംയുക്ത വർമ്മ

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടൻ ബിജുമേനോനുമായി താരം പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതരാകുന്നതും. ഒരുപാട് താര വിവങ്ങൾക്ക് മലയാള സിനിമ സാക്ഷിയായിട്ടുണ്ടെങ്കിലും വർഷങ്ങൾക്കിപ്പുറവും ഒരു വിവാദത്തിലും ഉൾപ്പെടാത്ത താര ദമ്പതികൾ കൂടിയാണ് ബിജുമേനോനും സംയുക്താ വർമ്മയും.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരം വീടും വീട്ടുകാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. സിനിമ അഭിനയം നിർത്തിയെങ്കിലും പരസ്യ ചിത്രങ്ങളിൽ താരം ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ജയറാമിന്റെ നായികയായി അഭിനയ ജീവിതം ആരംഭിച്ച സംയുക്ത വർമ്മ വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

ആഭരണങ്ങൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും. ആഭരണങ്ങൾ ഒരുപാട് വാങ്ങിക്കാറുണ്ടെന്നും അതിന്റെ പേരിൽ ബിജുവേട്ടൻ കളിയാക്കാറുണ്ടെന്നും താരം പറയുന്നു. ചിലപ്പോൾ എനിക്ക് തന്നെ ആഭരണങ്ങൾ ധരിക്കുന്നത് ഓവർ ആണെന്ന് തോന്നാറുണ്ടെന്നും താരം പറയുന്നു. എന്നാലും ഇടുന്നത് കുറയ്ക്കാറില്ലെന്നും സംയുക്ത പറഞ്ഞു.

ഒരുപാട് ആഗ്രഹിച്ചതിന് ശേഷമാണ് താൻ കുടുംബ ജീവിതം ആരംഭിച്ചത്. വിവാഹം കഴിക്കണം അമ്മയാകണെമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അമ്മയായുള്ള ജീവിതത്തെ കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട് സത്യം പറഞ്ഞാൽ കല്ല്യാണം കഴിഞ്ഞത് തന്നെ അമ്മയാകാൻ വേണ്ടിയാണെന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞ് ഇരുപത് വർഷമായെങ്കിലും അതൊന്നും ഞങ്ങൾ ആഘോഷിക്കാറില്ല. ഇരുപത്തി മൂന്ന് വയസിലാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായതെന്നും കൺസീവ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നതായും സംയുക്ത വർമ്മ പറഞ്ഞു.