സുരേഷ്‌ഗോപിക്ക് ഇപ്പോഴും പതിനാറുകാരന്റെ മനസ് ; സുരേഷ്‌ഗോപിയെ കുറിച്ച് നൈല ഉഷ

മമ്മുട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്നചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ചതരമാണ് നൈല ഉഷ. പിനീട്‌ പുണ്യാളൻ അഗർബത്തീസ്, പത്തേമാരി, പ്രേതം, പൊറിഞ്ചു മറിയം ജോസ്‌, ഫയർമാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നടി എന്നതിലുപരി ടെലിവിഷൻ അവതാരിക, മോഡൽ എനീനിലകളിലും താരം അറിയപ്പെടുന്നു. ഇപ്പോഴിതാ ജോഷി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ പാപ്പനിലെ നായകൻ സുരേഷ് ഗോപിയെക്കുറിച്ചും തുറന്നുപറയുകയാണ് താരം. സുരേഷ്ഗോപിയും ഗോകുൽ സുരേഷും ഒന്നിച്ചു അഭിനയിക്കുന്നു എന്നുള്ള സവിശേഷതകൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് താരം ചെയ്യുന്നത്. സുരേഷ് ഗോപിയെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്. ഇപ്പോഴും റൊമാന്റിക്കായിട്ടുള്ളൊരു വ്യക്തിയാണ് സുരേഷ് ഗോപിയെന്നും പതിനാറുവയസ്സുള്ള ഒരു കുട്ടിയുടെ മനസ്സാണദ്ദേഹത്തിനെന്നുമാണ് താരം പറയുന്നത്.

മലയാളത്തിൽ അദ്ദേഹം അഭിനയിച്ച മിക്കചിത്രങ്ങളിലെയും റൊമാൻസ് കണ്ടാൽ നമുക്ക് മനസിലാകുമെന്നും ഇപ്പോഴും അതുപോലെതന്നെയാണ് അഭിനയമെന്നും താരം പറയുന്നു. തന്റെ ഓഫീസിൽ വരുമ്പോഴെക്കെ സുന്ദരിയായ പെൺകുട്ടികളെ കണ്ടാൽ അദ്ദേഹം എന്നും അനേഷിക്കാറുണ്ടെന്നും താരം പറയുന്നു.