ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കേരളത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നുള്ള തെറ്റിദ്ധാരണയാണെന്ന് പി ജയരാജൻ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത പരാജയം കേരളത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്നത് ശബരിമല വിഷയങ്ങൾ കൊണ്ടല്ലെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകും എന്നുള്ള വ്യാപകമായ രീതിയിൽ ഉള്ള പ്രചരണം മൂലമാണെന്നും സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ വിചാരിക്കുന്നത് ശബരിമലയിൽ യുവതികളെ കേറ്റിയത് മൂലമാണ് പാർട്ടിക്ക് സീറ്റും വോട്ടുകളും കുറഞ്ഞതെന്നാണ്. അത്തരം തെറ്റിദ്ധാരണ തികച്ചും തെറ്റാണെന്നും, ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് പാർട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ പതിനായിരക്കണക്കിന് സ്ത്രീകളെ കയറ്റുമായിരുന്നുവെന്നും പി ജയരാജൻ പറഞ്ഞു.

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാറിന് ശബരിമല വിഷയത്തിലും ഇത്തരമൊരു നിലപാട് എടുക്കേണ്ടി വന്നത് എന്നും, കേരളത്തിലെ ജനങ്ങളുടെ പുരോഗതിയാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു