അയ്യപ്പ സ്വാമിയേയും വിശ്വാസികളെയും അപമാനിച്ച് ചിത്രം വരച്ച മുസ്ലിം യുവാവ് മാപ്പുമായി രംഗത്ത്

അയ്യപ്പ സ്വാമിയേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്ന തരത്തിൽ ചിത്രം വരച്ച മുസ്‌ലിം യുവാവ് ഷാമിൽ കണ്ടച്ചേരി ഒടുവിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന നിലയിലാണ് ഞാൻ ആ ചിത്രം വരച്ചതെന്നും എന്നാൽ അത് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടത്. എനിക്ക് ഗുണകരമല്ല എന്ന് വിശ്വസിക്കുന്നെന്നും. അതിനാൽ വിശ്വാസി സമൂഹത്തോട് മാപ്പ് പറയുന്നു എന്നായിരുന്നു യുവാവിന്റെ പോസ്റ്റ്. ഫേസ്ബുക്കിലൂടെയാണ് യുവാവ് വിശ്വാസികളോട് മാപ്പ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് വിശ്വാസികളുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധങ്ങൾ ഉണ്ടായി. ഹൈന്ദവ വിശ്വാസങ്ങളെ മാത്രം ഇത്തരത്തിൽ അവഹേളിക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് സോഷ്യൽ മീഡിയ പ്രതികരിച്ചു.

എന്നാൽ ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തിയ യുവാവ് നിയമ നടപടി ഭയന്നാണ് ഇപ്പോൾ മാപ്പുമായി രംഗത്തെത്തിയത് എന്നാണ് വിവരം. ഹിന്ദു ഹെൽപ്‌ലൈൻ പ്രവർത്തകൻ പ്രതീഷ് വിശ്വനാഥൻ ഇയാൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. നേരത്തെയും അയ്യപ്പ സ്വാമിയെയും വിശ്വാസികളെയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മീശ എന്ന നോവൽ വഴി ഹൈന്ദവ വിശ്വാസികളെ അവഹേളിച്ച നോവലിസ്റ്റും നേരത്തെ മാപ്പുമായി രംഗത്ത് വന്നിരുന്നു.