എല്ലാ മതങ്ങളെയും തുല്യമായി കാണുന്നത് കൊണ്ട് നമ്മുടെ രാജ്യം മതേതരമാണെന്നു രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: എല്ലാ മതങ്ങളെയും ഇന്ത്യൻ മൂല്യങ്ങളിൽ തുല്യതയോടെ കാണുന്നുവെന്നും അതിനാൽ നമ്മുടെ രാജ്യം മതേതരമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എൻ സി സി കേഡറ്റുകളുടെ സംഘത്തെ സന്ദർശിക്കവെയാണ് അവർക്ക് പ്രചോദനം നൽകികൊണ്ട് രാജ്‌നാഥ് സിംഗ് സംസാരിച്ചത്.

ഇന്ത്യ ഒരു മതരാജ്യമല്ലെന്നും അത് എന്തുകൊണ്ടെന്നാൽ നമ്മുടെ രാജ്യത്തിന്റെ അതിർത്തികളിൽ താമസിക്കുന്നവരെ മാത്രമല്ല ലോകത്ത് എമ്പാടുമായി ജീവിക്കുന്ന ആളുകളെ കുടുംബമായാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. “വസുദൈവ കുടുംബകം” അതായത് ലോകത്തുള്ളവർ എല്ലാവരും ഒരു കുടുംബമാണ്, എന്നാൽ ഇന്ന് ഈ സന്ദേശം ലോകത്തെമ്പാടും നിന്നുപോയെന്നും, കൂടാതെ എല്ലാമതങ്ങളും തുല്യമാണെന്നാണ് ഞങ്ങളുടെ മൂല്യങ്ങൾ പറയുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എല്ലാ മതങ്ങളെയും തുല്യമായി കാണുന്നത്കൊണ്ട് നമ്മുടെ രാഷ്ട്രത്തെ ഒരിക്കലും സ്വയം ഒരു മത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലന്നും ഞങ്ങൾ ഹിന്ദു, ബുദ്ധ, സിക്ക് മതമായിരിക്കുമെന്നു ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ മതേതര രാജ്യമാണെന്നും ഇവിടെ എല്ലാ മതത്തിൽ ഉള്ള ആളുകൾക്കും താമസിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യെക്തമാക്കി. ഡൽഹിയിൽ എൻ സി സി കേഡറ്റുകളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ രാജ്‌നാഥ് സിംഗ് പറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുവസംഘടനയായ എൻ സി സിയുടെ ഭാഗമാകുന്നതിൽ അഭിമാനം ഉണ്ടെന്നും, കേഡറ്റുകളുടെ അവതരണങ്ങളെയും പ്രവർത്തനങ്ങളെയും പ്രശംസിച്ചു. കൂടാതെ എൻ സി സിയിലൂടെ വരുന്നു വരുന്ന കുട്ടികൾ രാജ്യത്തോട് സ്നേഹവും അഭിമാന ബോധവും ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിചേർത്തു.