പാകിസ്ഥാനിൽ ലൈംഗീക അതിക്രമങ്ങൾ കൂടാൻ കാരണം ഇന്ത്യ : ഇമ്രാൻഖാൻ

പാകിസ്ഥാനിൽ ലൈംഗീക അതിക്രമങ്ങൾ കൂടാൻ കാരണം ഇന്ത്യ ആണെന്നും ഇന്ത്യൻ സിനിമകൾ കാണുന്നത് മൂലമാണ് പാകിസ്ഥാനിൽ ലൈംഗീക അതിക്രമങ്ങൾ വർദ്ധിക്കുന്നതെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യൻ സിനിമകൾ കാണുന്നത് മൂലം ലൈംഗീക അധിക്രമങ്ങൾക്ക് പുറമെ വിവാഹ മോചനങ്ങളും മയക്ക് മരുന്ന് ഉപയോഗവും കൂട്ടുന്നതായും ഇമ്രാൻഖാൻ പറഞ്ഞു.

പാകിസ്‌താനില്ലെ വീഡിയോ ക്രിയേറ്റർമാരോടും,കണ്ടന്റ് ഡവലപ്പേഴ്‌സിനോടും നടത്തിയ സംവാദത്തിനിടെയാണ് വിചിത്രമായ ആരോപണം ഉന്നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായതോടെയാണ് ഇന്ത്യൻ സിനിമകൾ കാണാൻ പാകിസ്ഥാൻ പൗരന്മാർക്ക് അവസരമുണ്ടായത്. സ്‌കൂൾ കുട്ടികളുടെ ഇടയിലും ഇന്ത്യൻ സിനിമ സ്വാധീനം ചെലുത്തുന്നതായും ഇമ്രാൻഖാൻ ആരോപിച്ചു.