ആസാദി മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹ കുറ്റം: യോഗി ആദിത്യനാഥ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയെന്ന് പറഞ്ഞുകൊണ്ട് നടത്തുന്ന പ്രതിഷേധ പരിപാടികളിൽ ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

പ്രതിഷേധമെന്ന പേരിൽ ഇത്തരം പ്രവർത്തികൾ കാട്ടി കൂട്ടുന്നത് രാജ്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ വെച്ചു നടന്ന പൗരത്വ ഭേദഗതി നിയമ വിശദീകരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇത്തരം പ്രവർത്തികൾ ഇനിയും തുടരാനാണ് ഉദ്ദേശമെങ്കിൽ അതിനെതിരെ ശക്തമായ രീതിയിലുള്ള നടപടി സ്വീകരിക്കുമെന്നും, ഇത് അംഗീകരിക്കാൻ ആവില്ലെന്നും സ്വന്തം രാജ്യത്ത് നിന്ന് കൊണ്ട് രാജ്യത്തിനെതിരെ ഉള്ള പ്രവർത്തികൾ നടത്തുന്നത് കണ്ടു നിൽക്കാനാവില്ലെന്നും അതിനു ഇനി അനുവദിക്കുക ഇല്ലെന്നും യോഗി ആദിത്യനാഥ് വ്യെക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു