താടിയെല്ല് പൊട്ടിയിട്ടുട്ടും പരിക്കുകൾ നോക്കാതെ കളിയ്ക്കാൻ ഇറങ്ങിയ അനിൽ കുംബ്ലെയെ കുറിച്ച് പറഞ്ഞുകൊണ്ട് കുട്ടികൾക്ക് പ്രചോദനമേകി പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരീക്ഷ പേ ചർച്ചയിൽ കുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി തൽക്കടോറാ മൈതാനത്തു വെച്ചു നടന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 9 മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയിൽ പങ്കെടുത്തത്.

പങ്കെടുത്ത കുട്ടികൾക്ക് പരീക്ഷയെ കുറിച്ചുള്ള പേടി അകറ്റാനും കൂടുതൽ ആത്മധൈര്യവും ആത്മവിശ്വാസവും പകരുന്നതിനായി അനിൽ കുംബ്ലെയെ പരാമർശിച്ചു കൊണ്ട് കുട്ടികളോട് പറഞ്ഞു. 2002 ആന്റിഗ്വയിൽ വെച്ചു വെസ്റ്റ് ഇൻഡീസുമായി നടന്ന കളിയിൽ ബാറ്റിങിനിടെ താടിയെല്ല് പൊട്ടിയിരുന്നു. എന്നാൽ അദ്ദേഹം ബോളിങ്ങ് സമയത്ത് ബാന്റേജ് ചുറ്റികൊണ്ട് അദ്ദേഹം കളിയ്ക്കാൻ വന്നിരുന്നു. ശേഷം വെസ്റ്റിൻഡീസിന്റെ പ്രാധാന ബാറ്റുമാൻ കൂടിയായ ബ്രയാൻ ലാറയുടെ അടക്കം വിക്കറ്റു തെറിപ്പിക്കുകയും ചെയ്തു. ഇക്കാര്യം കുട്ടികളോട് പറഞ്ഞുകൊണ്ട് അവർ പഠിക്കുന്ന കാര്യത്തിലും അതുപോലെതന്നെ ഉത്സാഹത്തോടെയും ആവേശത്തോടെയും മുഴുകി നിൽക്കണമെന്നും അത് വഴി നിങ്ങൾക്ക് നേട്ടം കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു.

ഏതൊരു വെക്തിയ്ക്കും ജീവിതത്തിൽ തിരിച്ചടി ഉണ്ടാകാം, എന്നാൽ ആ തിരിച്ചടിയിൽ പിന്നോട്ട് പോകാനല്ല നോക്കേണ്ടതെന്നും നമ്മുടെ ഉള്ളിലെ ശക്തി പുറത്ത് കാട്ടി മുന്നേറാനാണ് ശ്രമിക്കേണ്ടതെന്നും അതിലൂടെ വിജയം കൈവരിക്കാൻ ആകുമെന്നും അദ്ദേഹം അനിൽ കുംബ്ലെയെ ഉദാഹരണമാക്കി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട അനിൽ കുംബ്ലെ നന്ദി അറിയിച്ചുകൊണ്ടും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വിജയം ആശംസിച്ചു കൊണ്ടും ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു