സിനിമയിൽ നികുതി വെട്ടിക്കുന്നവർക്കും കള്ളപ്പണക്കാർക്കും യുദ്ധം ചെയ്യുന്ന നായകൻ വിജയ് ജീവിതത്തിൽ വീണു

ചെന്നൈ: തമിഴ് സൂപ്പർസ്റ്റാറായ വിജയ് എ.ജി.എസ് കമ്പനിയുടെ പണമിടപാട് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിലായി. “മാസ്റ്റർ” എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന ലോക്കറ്റിനിൽ നിന്നുമാണ് വിജയ് ജോസഫിനെ പിടികൂടിയത്. സംഭവത്തിൽ നേരെത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തത്.

തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് അധികൃതർ നിർത്തിവെച്ചു. ബിഗിൽ എന്ന വിജയ് അഭിനയിക്കുന്ന പുതിയ സിനിമയുടെ നിർമ്മാതാക്കളായ എ ജി എസുമായി ബന്ധപ്പെട്ടു ആദായ നികുതി വകുപ്പ് ഇരുപതോളം ഇടങ്ങളിൽ റെയിഡ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിജയിയെ പിടികൂടുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആദായ നികുതി വകുപ്പ് റെയിഡ് നടത്തികൊണ്ടിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു