വിജയ്ക്ക് മുട്ടൻ കുരുക്ക് വീഴുന്നു: ആദായ നികുതി വകുപ്പ് രേഖയിലും കണക്കിലും ക്രമക്കേട്

ന്നൈ: നികുതി വെട്ടിപ്പിൽ പിടിയിലായ തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്ക് മുട്ടൻ കുരുക്ക്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിൽ ഇന്ന് പുലർച്ചെ വരെ നടത്തിയ റെയ്‌ഡിൽ കണ്ടെടുത്ത രേഖകളിലും ആദായ നികുതി വകുപ്പിന്റെ കണക്കുകളിലും ക്രമക്കേട് ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിനിമ നിർമാണ കമ്പനിയായ എ ജി എസ് ഫിലിംസിൽ നിന്ന് പിടിച്ചെടുത്ത കണക്കുകളിലും വിജയിയുടെ വസതിയിൽ നിന്നും പിടിച്ചെടുത്ത രേഖകളിലും ക്രമക്കേടുകൾ കണ്ടെത്തി. രണ്ടിലും രേഖപ്പെടുത്തിയിരിക്കുന്നത് വ്യത്യസ്തമായ രീതിയിലുള്ള തുകയാണ്.

മാസ്റ്റേഴ്സ് എന്ന വിജയിയുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ് അദ്ദേഹതെ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനായി കാറിൽ കൂട്ടികൊണ്ട് പോയത്. വിജയിയുടെ ചെന്നൈയിലുള്ള വസതികളിലും സാലിഗ്രാമത്തും, നീലാങ്കരയിലുള്ള വസതിയിലും പാനൂരിലെ വസതിയിലും നികുതി വകുപ്പ് തിരച്ചിൽ നടത്തി. തിരച്ചിലിൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. വിജയിയെ പിടികൂടിയതിനെ തുടർന്ന് മാസ്റ്റേഴ്സ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

വിജയിയെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പ്രതിഷേധിക്കുന്ന ആരാധകർ സംയമനം പാലിക്കണമെന്നും പറഞ്ഞു വിജയ് ഫാൻസ്‌ അസോസിയേഷൻ. നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയ വിഷയത്തിൽ മോദി സർക്കാരിനെ പരിഹസിച്ചു കൊണ്ടുള്ള ഭാഗങ്ങൾ വിജയിയുടെ ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും വിജയിയുടെ ഫ്ലെക്സ്കളും കോലങ്ങളും കത്തിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു