സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടാത്തതിന്റെ പേരിൽ നടി ആത്മഹത്യ ചെയ്തു

യുവനടിയായ ബംഗാൾ സ്വദേശിനി സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തു. ബർധ്വനിയിലുള്ള നടിയുടെ വീട്ടിലാണ് ഫാനിൽ തൂങ്ങി മരിച്ചത്. കൊൽക്കത്തയിൽ പഠിച്ചുകൊണ്ടിരുന്ന യുവതിയ്ക്ക് നല്ലൊരു സിനിമയിൽ അഭിനയിക്കണമെന്നുള്ളത് വലിയൊരു ആഗ്രഹം ആയിരുന്നെന്നും പറയുന്നു. എത്ര ശ്രമിച്ചിട്ടും തന്റെ ആഗ്രഹം സാധിക്കാനാവാതെ വന്നപ്പോൾ യുവതി ജീവനൊടുക്കുക ആയിരുന്നു.

സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്. മയൂർപംഘി എന്ന സീരിയലിൽ നായികയുടെ അടുത്ത സുഹൃത്തായി വേഷം അണിഞ്ഞിട്ടുണ്ട്. ഇതുവരെ നല്ലരീതിയിലുള്ള ഒരു റോൾ ലഭിക്കാത്തതിൽ മനോവിഷമത്തിലായിരുന്നു യുവതി. ഇതിനെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കും.