ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ കേജരിവാൾ ഭേദപ്പെട്ട ഭരണാധികാരിയെന്നു ശ്രീനിവാസൻ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും അഭിനന്ദനങ്ങൾ അറിയിച്ചും പ്രശംസിച്ചും മലയാള സിനിമാ താരമായ ശ്രീനിവാസൻ രംഗത്ത്. അരവിന്ദ് കേജ്രിവാളിനെ കുറിച്ച് ശ്രീനിവാസൻ നേരെത്തെ നടത്തിയ വിലയിരുത്തലുകൾ എത്രെയോ ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കൊടികീഴിൽ നിന്നു സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് ഉണ്ടായിട്ടില്ലെന്നും, അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ പാർട്ടി ഉണ്ടെന്നുള്ള വിവരവും തനിക്കില്ലെന്ന് ശ്രീനിവാസൻ അഭിമുഖത്തിൽ വ്യക്തമാക്കി. ഇപ്പോളത്തെ ഇന്ത്യയുടെ സാഹചര്യത്തിൽ അരവിന്ദ് കേജ്രിവാൾ നല്ലൊരു ഭരണാധികാരി ആണെന്നും, അതിനെ ഞാൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റുള്ളവർ പിശകാണെന്നുള്ള തോന്നൽ തനിക്ക് ഉണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു.