ഫുക്രൂ കുടുങ്ങും ; പുറത്തിറങ്ങിയാൽ നിയമ നടപടി ; മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിപ്പോടെ ആരാധകർ

ബിഗ്‌ബോസിൽ രജിത് കുമാറിനെതിരെ നടന്ന ആക്രമണം ; മനുഷ്യാവകാശ കമ്മീഷന് പരാതി ഏഷ്യാനെറ്റ് സംവിധാനം ചെയ്യുന്ന ബിഗ്ഗ്‌ബോസിലെ കണ്ടസ്റ്റന്റ് ആയ രജിത്ത് കുമാറിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ആലപ്പി അഷറഫ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ബിഗ് ബോസ് തുടങ്ങിയത് മുതൽ രജിത്ത് കുമാറിനെതിരെ ബിഗ്‌ബോസിൽ ഒറ്റ തിരിഞ്ഞുള്ള ആക്രമണമായിരുന്നു.നടന്നിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ഇത് കയ്യാങ്കളി വരെ ആയി മാറിയിരുന്നു ഇതിനെതിരെയാണ് ആലപ്പി അഷറഫ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ആലപ്പി അഷറഫിന്റെ പരാതിയുടെ പൂർണ രൂപം

Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ ,വൃത്തികെട്ടവൻ, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്‌, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു.

മനുഷ്യാവകാശ കമ്മീഷൻ നടപടി എടുക്കുകയാണെങ്കിൽ ബിഗ്‌ബോസിൽ നിന്ന് പുറത്തായാൽ ഫു ക്രുവിനടക്കമുള്ളവർക്ക് നിയമ നടപടി നേരിടേണ്ടി വരും. കഴിഞ്ഞ ദിവസം ഫുക്രൂ രജിത് കുമാറിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചിരുന്നു പ്രേക്ഷരെ വേദനിപ്പിക്കുന്നതിനപ്പുറമായിരുന്നു ഇന്നലെ സംപ്രേഷണം ചെയ്ത ബിഗ്‌ബോസിൽ കണ്ട കാഴ്ചകൾ. എന്തായാലും പ്രേക്ഷകരും പ്രതിഷേധത്തിലാണ്

അഭിപ്രായം രേഖപ്പെടുത്തു