പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിനിമാ നടനെതിരെ കേസെടുത്തു

കൗമാര പ്രായം മാത്രമുള്ള പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ബോളിവുഡ് നടനായ ഷഹബാസ് ഖാനെതിരെ കേസെടുത്തു. പെൺകുട്ടിയെ പലതവണയായി ലൈംഗീകമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെയാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇദ്ദേഹത്തിനെതിരെ ലൈംഗീക പീഡനം, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സംഭവത്തെ പറ്റി പോലീസ് കൂടുതലായി അന്വേഷിച്ചു വരികയാണ്. നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് ഷഹബാസ് ഖാൻ. പ്രമുഖ ക്ലാസിക്കൽ ഗായകനും പദ്മഭൂഷൺ അവാർഡ് ജേതാവുമായ ഉസ്താദ് അമീർ ഖാന്റെ മകനാണ് ഷഹബാസ് ഖാൻ.