ആര്യയെ ബിഗ്‌ബോസ്സ്  വിന്നർ ആക്കാൻ ഏഷ്യാനെറ്റിന്റെ ശ്രമം ? ആര്യയ്ക്ക് വേണ്ടി തയാറാക്കിയ സ്ക്രിപ്റ്റുകൾ ?  രജിത്ത് കുമാറിന് നീതി കിട്ടണമെങ്കിൽ ഷോ സുരേഷ് ഗോപി അവതരിപ്പിക്കണം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് തുടക്കത്തിൽ പതിഞ്ഞ സ്വരത്തിലായിരുന്നെങ്കിലും രണ്ട് ഒന്നര മാസം പിന്നിട്ടപ്പോൾ മോഹൻ ലാൽ പറഞ്ഞത് പോലെ കാര്യങ്ങൾ വേറെ ലെവൽ ആയി മാറിക്കഴിഞ്ഞ്ഞെന്ന് വേണം കരുതാൻ. തുടക്കത്തിൽ റേറ്റിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ബിഗ്‌ബോസ് ഇപ്പോൾ റേറ്റിംഗിലും കാര്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു.

പതിനേഴ് പേരിൽ  ഇപ്പോൾ അവശേഷിക്കുന്ന മത്സരാര്ഥികളിൽ അധ്യാപകനായ രാജിത്ത് കുമാറിന് ആണ് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ രജിത് കുമാറിന് കിട്ടിയ പിന്തുണ ഏഷ്യാനെറ്റിന് തിരിച്ചടിയാകുമോ എന്നാണ് കണ്ടറിയേണ്ടത്.

ചില ടാസ്കുകളിൽ മനഃപൂർവം ബിഗ്‌ബോസ് രജിത് കുമാറിന് നീതി നിഷേധിക്കുന്നതായി പ്രേക്ഷർ ചൂണ്ടി കാണിക്കുന്നു ലക്ഷ്വറി ബഡ്ജറ്റ് ടാസ്കിൽ എല്ലാവരെയും കണ്ണ് ടെസ്റ്റ് ചെയ്യാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നു വന്ന് കഴിഞ്ഞേ ടാസ്ക് ആരംഭിക്കുള്ളു എന്ന ബിഗ്‌ബോസ് ന്റെ വാക്കുകൾ കേട്ട് തന്റെ കൈയിലുള്ള നാണയം രജിത് കുമാർ ബെഡിൽ വെയ്ക്കുകയായിരുന്നു. എന്നാൽ ജെസ്‌ലയും മഞ്ജുവും ചേർന്ന് മത്സരം സ്റ്റോപ്പ് ചെയ്ത സമയത്ത് രജിത് കുമാറിന്റെ നാണയം മോഷ്ടിക്കുന്നു. ഒപ്പം പവന്റെ നാണയവും മോഷ്ടിക്കുന്നു.

എന്നാൽ ഇത് രജിത് കുമാറും പവനും അംഗീകരിച്ചിരുന്നില്ല ടാസ്ക് നിർത്തിവെച്ച സമയത്ത് മോഷ്ടിക്കാൻ പാടില്ലാ എന്ന നിലപാടിൽ രണ്ട് പേരും ഉറച്ച് നിന്നു ബിഗ്‌ബോസിനോട് പരാതിയും പറഞ്ഞു. എന്നാൽ ബിഗ്‌ബോസ്  ഈ പരാതി കണ്ടതായി പോലും ഭവിക്കാതെ ടാസ്കിലെ വിജയികളെ പ്രഖ്യാപിച്ചു. ഈ സംഭവത്തോടെ ഒരു വിഭാഗം പ്രേക്ഷർ ബിഗ്‌ബോസിന്‌ എതിരായി മാറിയിരുന്നു.

കഴിഞ്ഞ എപ്പിസോഡ് കഴിഞ്ഞത് മുതൽ പ്രേക്ഷർ ഉയർത്തുന്ന ചില ചോദ്യങ്ങൾ ഇങ്ങനെ.

ബിഗ്‌ബോസ് ടാസ്ക് പറയുന്നതിന് മുൻപേ ആരൊക്കെ എവിടെയൊക്കെ പോയി കോയിൻ കളക്ട് ചെയ്യണമെന്ന് ആര്യ കൂടെ ഉള്ളവർക്ക് നിർദ്ദേശം നൽകി. ടാസ്ക് എന്താണെന്ന് പോലും ബിഗ്‌ബോസ് പറയുന്നതിന് മുൻപ് അടുത്ത ടാസ്ക് എങ്ങനെ ആര്യയ്ക്ക് മനസിലായി. ?

ആര്യ എങ്ങനെ കൃത്യമായി പോയി സ്വിച്ച് ഉള്ള കോയിൻ എടുക്കുന്നു ടാസ്കിലെ മർമ്മ പ്രധാനമായ കോയിൻ കൂടിയാണ് ഈ കോയിൻ അതെങ്ങനെ കൃത്യമായി ആര്യ കണ്ട് പിടിക്കുന്നു. ?

സ്വിച്ച് കോയിൻ എന്തിനുള്ളതാണെന്ന് ബിഗ്‌ബോസ് പറയുന്നതിന് മുൻപ് തന്നെ ആര്യ മറ്റുള്ളവരോട് സ്വിച്ച് കോയിനെ കുറിച്ച് വിവരിക്കുകയും പവന്റെ കോയിൻ സ്വിച്ച് കോയിൻ വച്ച് സ്വന്തമാക്കുമെന്നും ആര്യ പറഞ്ഞിരുന്നു. സ്വിച്ച് കോയിൻ എന്താണെന്ന് നേരത്തെ തന്നെ ആര്യ എങ്ങനെ മനസിലാക്കി. ?

ഇങ്ങനെ ഒരുപാട് സംശയങ്ങൾ പ്രേക്ഷകർ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. മാത്രമല്ല മോഹൻലാലും വഞ്ചനയ്ക്ക് കൂട്ടു നിൽക്കുന്നതായും പ്രേക്ഷകർ ആരോപിക്കുന്നു. മോഹൻലാലും നീതി നിഷേധം നടത്തുന്നു. ബിഗ്‌ബോസിലെ മത്സരാർത്ഥികൾക്ക് നീതികിട്ടണമെങ്കിൽ ഷോ സുരേഷ്‌ഗോപി അവതരിപ്പിക്കണമെന്നും ചിലർ പറയുന്നു.

 

 

അഭിപ്രായം രേഖപ്പെടുത്തു