ആഷിഖ് അബുവിനും റിമയ്ക്കുമെതിരെ പരാതിയുമായി ഓ രാജഗോപാൽ എം.എൽ.എ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടെന്ന് പറഞ്ഞുകൊണ്ട് പരിപാടി അവതരിപ്പിച്ചു ജനങ്ങളിൽ നിന്നും കോടികൾ കൈപ്പറ്റുകയും അതിൽ നിന്നും ഒരു രൂപപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാതിരുന്ന ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും പ്രവർത്തിയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി ഓ രാജഗോപാൽ എം എൽ എ.

ദുരിതാശ്വാസത്തിന്റെ പേരിൽ പിരിച്ച തുകയിൽ വെട്ടിപ്പ് നടത്തിയ കാര്യം ബിജെപി നേതാവ് സന്ദീപ് ജി വാര്യരാണ് തെളിവുകൾ സഹിതം സോഷ്യൽ മീഡിയയിലൂടെ നിരത്തിയത്. ഓ രാജഗോപാലിന്റെ പരാതിയിൽ ഇത് സംബന്ധിച്ച് ഉള്ള കാര്യങ്ങൾ സർക്കാർ അന്വേഷിച്ചു കുറ്റക്കാർക്കെതിരെ വേണ്ടത്തരത്തിലുള്ള അടിയന്തിര നടപടികൾ എടുക്കണമെന്നും പറയുന്നുണ്ട്.

നാട് പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ…പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോൾ…ഇതിന്റെ മറവിൽ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ??? കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക……

O Rajagopal यांनी वर पोस्ट केले शुक्रवार, १४ फेब्रुवारी, २०२०

അഭിപ്രായം രേഖപ്പെടുത്തു