വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ചു ലഫ്‌നന്റ് കേണൽ മോഹൻലാൽ

തിരുവനന്തപുരം: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ചു നടനും ലഫ്‌നന്റ് കേണലുമായ മോഹൻലാൽ. “ധീര സൈനികരെ ബഹുമാനിക്കുന്നു… അവരുടെ മഹത്തായ ത്യാഗത്തിനു ഞങ്ങൾ എക്കാലത്തും നിങ്ങളോട് കടപ്പെട്ടിക്കുമെന്നും” മോഹൻലാൽ ഫേസ്ബുക്കിലൂടെ കുറിച്ചു.

പുൽവാമ അറ്റാക്ക് എന്ന ഹാഷ് ടാഗോടു കൂടിയാണ് ഫേസ്ബുക്കിൽ അനുസ്മരണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 14 പുൽവാമയിൽ പാക് ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ്‌ ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരെ നടത്തിയ അക്രമണത്തിൽ രാജ്യത്തിന്റെ ധീരജവാന്മ്മാർ വീരമൃത്യു വരിക്കുകയായിരുന്നു.

Honouring the brave men. We will forever be indebted to you for the great sacrifice. #PulwamaAttack

Mohanlal यांनी वर पोस्ट केले शुक्रवार, १४ फेब्रुवारी, २०२०