രജിത് സാർ ആർമി തലവേദനയാകുന്നു സാബുമോനെ കളത്തിലിറക്കി ഏഷ്യാനെറ്റ് ; പക്ഷെ സാബു മോൻ ആർമി ഫേസ്‌ബുക്ക് പേജ് ഒറ്റ രാത്രി കൊണ്ട് രജിത് സാർ ആർമി ആയി മാറി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ്സിൽ ഫാൻ ഫൈറ്റ് തരംഗമാകുന്നു. കഴിഞ്ഞ സീസണിൽ സാബുമോൻ ആയിരുന്നു വിജയി അന്നും സാബുമോന്റെ വിജയത്തിന് പ്രധാന ഘടകമായത് സോഷ്യൽ മീഡിയയിലെ ഫാൻ ഗ്രൂപ്പുകളായിരുന്നു. സാബുമോൻ ആർമി സാബുമോനെ വിന്നർ ആക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചു. എന്നാൽ ഇപ്രാവശ്യം ബിഗ്‌ബോസിന്റെ തുടക്കത്തിൽ ഫാൻ ഫൈറ്റ് ഒന്നും കാണാൻ ഉണ്ടായില്ല. പക്ഷെ രണ്ടാഴ്ച പിന്നിട്ടപ്പോൾ രജിത് സാർ ആർമി പ്രത്യക്ഷപെട്ടു. ആദ്യം ഫാൻ ഫൈറ്റ് ക്ലബ്ബിൽ തുടങ്ങിയ ആർമി പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപിക്കുകയായിരുന്നു.

ബിഗ്‌ബോസ്സ് സീസൺ രണ്ടിൽ വലിയ താരമൂല്യമുള്ള മത്സരാർത്ഥികൾ ഒന്നും തന്നെ ഇല്ലായിരുന്നു. പ്രേക്ഷകർ പറയുന്നത് പോലെ ഏഷ്യാനെറ്റ് നേരത്തെ തന്നെ വിന്നർ ആരാകണമെന്ന് തീരുമാനിച്ചിരുന്നതായാണ് വിവരം. അതിനാൽ തന്നെ ജന പിന്തുണ വലിയ രീതിയിൽ ഉള്ള ആരും ബിഗ്‌ബോസിൽ എത്തിയില്ല. ഏഷ്യാനെറ്റിന്റെ തന്നെ പരിപാടികൾ അവതരിപ്പിക്കുന്ന ആര്യ യെ വിന്നർ ആക്കാനാണ് ഏഷ്യാനെറ്റിനെ രഹസ്യ അജണ്ട എന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നുണ്ട് അതിന്റെ പ്രധാന കാരണം ആര്യ പല ടാസ്കുകളും നേരത്തെ അറിയുന്നു അതിനെ കുറിച്ച് സംസാരിക്കുന്നു എന്നൊക്കെയാണ്. മാത്രമല്ല കഴിഞ്ഞ ദിവസം എലിമിനേഷനിൽ വന്നപ്പോൾ ജയിലിൽ പോകാനുള്ള ഡ്രസ്സ് ധരിച്ചാണ് ആര്യ എത്തിയത് അപ്പോൾ ആര്യയ്ക്ക് എങ്ങനെ താൻ എലിമിനേഷനിൽ നിന്ന് പുറത്ത് പോകില്ലെന്ന് മനസിലായി എന്ന് തുടങ്ങി നിരവധി സംശയങ്ങൾ പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.

താരമൂല്യങ്ങൾ ഇല്ലാത്തവരെ ബിഗ്‌ബോസിൽ എത്തിച്ച് തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ചെടുക്കാം എന്ന ലക്ഷ്യത്തിന് തിരിച്ചടിയായത് രജിത് കുമാറിന്റെ അപ്രതീക്ഷിത വളർച്ചയാണ്. മറ്റുള്ളവർ അമ്പതിനായിരം വോട്ടുകൾ നേടുമ്പോൾ രജിത്ത് കുമാർ പത്ത് ലക്ഷത്തിന് അടുത്ത് വോട്ടുകൾ നേടുന്നു. പ്രേക്ഷക പിന്തുണ ഉള്ള ഒരാളെ പുറത്താകാൻ ആവാതെ ഉഴലുകയാണ് എഴ്ഷ്യനെറ്റ് ഇപ്പോൾ. രജിത് കുമാറിനെ പുറത്താക്കിയാൽ റേറ്റിംഗ് കുറയുമെന്ന ഭയവും ഇവർക്കുണ്ട്. സോഷ്യൽ മീഡിയ പറയുന്നത് രജിത് സാർ പുറത്തായാൽ ബിഗ്‌ബോസ് കാണില്ല എന്നാണ്.

രജിത്ത് കുമാറിന്റെ വളർച്ച തടയാനും ഒതുക്കാനും വേണ്ടിയാണ് ജസ്ല മാടശേരിയെ ബിഗ്‌ബോസിൽ എത്തിച്ചത്. രജിത് കുമാറിന്റെ നേരെ ഓപ്പോസിറ്റ് ചിന്താഗതി ഉള്ള ആളാണ് ജെസ്‌ല മാടശേരി. പക്ഷെ രജിത് കുമാറിന്റെ മുന്നിൽ ജെസ്‌ല മാടശേരി ഭൂലോക ദുരന്തമായി മാറി. വലിയ പുരോഗമന വാദമൊക്കെ പറയുന്ന ജെസ്‌ലയ്ക്ക് ബിഗ്‌ബോസിൽ കാര്യമായ ഒന്നും ചെയ്യാൻ ഉണ്ടായില്ല.

എന്തായാലും പ്രേക്ഷകരെ വെറുപ്പിച്ച് മുന്നോട്ട് പോകാൻ ഏഷ്യാനെറ്റ് തയാറാകില്ല. എന്നാൽ സുനിതാ ദേവദാസിനെ പോലുള്ള കൂലി എഴുത്തുകാരെ കൊണ്ട് രജിത് കുമാറിനെതിരെ നിരന്തരം ആർട്ടിക്കിളുകൾ എഴുതിപ്പിക്കുന്നു എന്ന് പ്രേക്ഷകർ ആരോപിക്കുന്നു. രജിത് കുമാറിന്റെ ഫാൻ പവർ കുറക്കാൻ വേണ്ടിയാണ് കഴിഞ്ഞ സീസണിലെ വിന്നറായ സാബുമോനെ കൊണ്ട് രജിത് കുമാറിനെതിരെ സംസാരിപ്പിച്ചതെന്ന് രജിത് കുമാർ ആരാധകർ പറയുന്നു. ഇന്നലെ രാത്രി രജിത് കുമാറിനെതിരെ സാബുമോൻ ഫേസ്‌ബുക്ക് ലൈവിൽ വന്നിരുന്നു. ലൈവ് തീരുന്നതിന് മുൻപ് തന്നെ കഴിഞ്ഞ സീസണിൽ സാബുമോനെ പിന്തുണച്ച സാബുമോൻ ആർമി എന്ന ഫേസ്‌ബുക്ക് പേജിന്റെ പേര് രജിത് സാർ ആർമി എന്നാക്കി മാറ്റി ആരാധകർ സാബുമോനോടുള്ള പ്രതിഷേധം അറിയിച്ചു

അഭിപ്രായം രേഖപ്പെടുത്തു