ആഷിക് അബു ആരുടേയും പോക്കറ്റിൽ നിന്നും കൈയിട്ടു വാരുന്ന ആളല്ലെന്നു നടൻ ഹരീഷ് പേരടി

പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിക്കുന്നതിനായി കരുണ എന്ന പേരിൽ നടത്തിയ പരിപാടിയിലെ തട്ടിപ്പുകൾ പുറത്ത് വന്നതാണ്. യുവമോർച്ച നേതാവ് സന്ദീവര്യരാണ് സോഷ്യൽ മീഡിയ വഴി കള്ളങ്ങൾ ഓരോന്നായി പുറത്ത് കൊണ്ടുവന്നത്. തുടർന്ന് പരിപാടിയുടെ സംഘാടകനും സിനിമാ താരവുമായ ആഷിക് അബു 622, 000 രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദിരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയതിന്റെ രേഖ സോഷ്യൽ മീഡിയയിൽ ആഷിഖ് അബു ഷെയർ ചെയ്തിരുന്നു. എന്നാൽ ചെക്കിലെ ഡേറ്റുമായി ബന്ധപ്പെട്ടു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി സിനിമ നടനായ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്…ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല…മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ്…പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു..ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു…പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ …ചുമ്മാ…

അഭിപ്രായം രേഖപ്പെടുത്തു