പൗരത്വ നിയമത്തെ എതിർത്തതിന്റെ പേരിൽ തങ്ങളെ കുടുക്കാൻ ശ്രമിക്കുയാണെന്നു ആഷിക് അബു: മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി

കൊച്ചി: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമത്തെ എതിർക്കാൻ തുടങ്ങിയത് മുതലാണ് തങ്ങൾക്ക് നേരെ ഓരോന്നു കെട്ടിച്ചമച്ചുകൊണ്ട് കുരുക്കിടാൻ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആഷിക് അബു മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. കത്തിൽ പറയുന്നത് ഫൌണ്ടേഷൻ അംഗങ്ങൾ സ്വന്തം ചിലവിലാണ് പരിപാടി നടത്തിയതെന്നും ആദ്യ പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്ന് തങ്ങൾ തീരുമാനമെടുക്കുകയുമായിരുന്നുവെന്നും പരിപാടിയ്ക്ക് സ്പോൺസർമാർ ഇല്ലാത്തതിനാൽ മുടക്കിയ പണം തിരികെ കിട്ടിയില്ലെന്നും കത്തിൽ പറയുന്നു.

പൗരത്വ നിയമത്തെ എതിർത്തതാണ് തങ്ങൾക്ക് നേരെ വ്യാപകമായി പലതരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായതെന്നും, അത് ആഴവും വ്യാപ്‌തിയുമുള്ള വലിയ ആക്രമണമായി മാറി. ഇത്തരം വിവാദങ്ങൾ തങ്ങളുടെ സൽപ്പേരിനെ ബാധിക്കുന്നുവെന്നും സത്യം ജനങ്ങളെയും മാധ്യമങ്ങളെയും ഒരുനാൾ അറിയിക്കുമെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിൽ പറയുന്നു.

തട്ടിപ്പ് മറയ്ക്കാൻ വേണ്ടി പൗരത്വ നിയമത്തെ എതിർത്തത് കൊണ്ടാണ് തങ്ങൾക്ക് നേരെ ഇത്തരം ആരോപണങ്ങൾ ഉയർന്നതെന്നു പറഞ്ഞു വെട്ടിപ്പുകാർ തടിതപ്പാൻ ശ്രമിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ മറുവാദം ഉയരുന്നുണ്ട്. ദുരിതാശ്വാസ നിധിയുടെ പേരിൽ നടത്തിയ തട്ടിപ്പുകൾ പുറത്തായതോടെ ആഷിക് അബുവും സംഘവും പ്രതിസന്ധിയിലായിരിക്കുകയാണ്.