ടിക് ടോക്ക് താരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

ടിക് ടോക്ക് താരവും അന്തരിച്ച നടന്‍ രാജാറാമിന്റെയും പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി അർജുൻ സോമശേഖർ ആണ് വരൻ. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന വിവാഹത്തിൽ പങ്കെടുത്തത്.

അർജുനുമായുള്ള ബന്ധം നേരത്തെ തന്നെ സൗഭാഗ്യ തുറന്നു പറഞ്ഞിരുന്നു അർജുനുമൊത്തുള്ള ടിക് ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.