ബിഗ്ഗ് ബോസ് താരം രജിത്ത് കുമാറിനെ പെണ്ണ് പിടിയനായി ചിത്രീകരിച്ചു ? ടിനി ടോമിന് പൊങ്കാല

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസിലെ മത്സരാർത്ഥിയായ രജിത് കുമാറിനെ ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ മോശമായി ചിത്രീകരിച്ചതായി ആരോപണം. ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ ടിനി ടോം അവതരിപ്പിച്ച സ്കിറ്റിൽ രജിത്കുമാർ പെണ്ണ് പിടിയൻ ആണെന്ന തരത്തിൽ ചിത്രീകരിച്ചു എന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ഫിലിം അവാർഡിന് ശേഷമാണ് രജിത്ത് കുമാർ ആരാധകർ ടിനി ടോമിന് പൊങ്കലയുമായി ഫേസ്‌ബുക്ക് പേജിൽ എത്തിയത്. എപ്പൊഴാടോ രജിത് സർ പെണ്ണുങ്ങളെ കയറി പിടിച്ചത്?? ഇന്നാളിൽ കിട്ടിയതൊന്നും ഇയാൾക്ക് പോരെന്നു തോന്നുന്നു.. ഓരോ angry റിയാക്ഷനും തന്റെ ചെപ്പക്കുറ്റിക്കുള്ള അടിയാണ്. എന്ന് തുടങ്ങിയ കമന്റുകളാണ് ടിനി ടോമിന്റെ പേജിൽ വന്ന് നിറയുന്നത്.

നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രിയെ കൊല്ലണമെന്ന വിവാദ പ്രസ്താവന നടത്തിയ ടിനി ടോം പ്രതിഷേധങ്ങൾക്കൊടുവിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു

അഭിപ്രായം രേഖപ്പെടുത്തു