രജിത്തിനെ ജയിലറയിലാക്കാൻ നോക്കിയ വീണയും ആര്യയും ഒടുവിൽ ജയിലിൽ

ബിഗ് ബോസ്സിൽ ഓരോ ആഴ്ചയും കഴിയുമ്പോൾ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നവരെ ജയിലിലടയ്ക്കുന്ന നടപടിയുണ്ട്. ഓരോരുത്തർക്കും ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിൽ ജയിലിൽ ആര് പോകണമെന്നുള്ളത് തിരഞ്ഞെടുക്കരുതെന്നുള്ള നിർദേശം ബിഗ്ബോസ്സ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ തങ്ങൾക്ക് മുന്നോട്ട് പോകാൻ വേണ്ടി ആരെയും ജയിലിൽ അടയ്ക്കാനുള്ള ബുദ്ധിപൂർവ്വമായ നീക്കങ്ങൾ നടത്താം.

ഇത്തവണ ഏറ്റവും കുറവ് പോയന്റ് ലഭിച്ചത് വീണയ്ക്കും ആര്യയ്‌ക്കുമായിരുന്നു. പക്ഷെ രജിത്ത് കളിയിൽ പങ്കെടുത്തില്ലെന്നും തന്ത്രങ്ങൾ മെനയുക മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു വീണയും ആര്യയും അദ്ദേഹത്തെ ജയിലിൽ അടയ്ക്കാനുള്ള വഴികളാണ് പറഞ്ഞത്. എന്നാൽ ഇത്തവണ സാധാരണ പോലെ എല്ലാവരും ഇവരുടെ പേരുകൾ തിരിച്ചു പറയുമെന്ന് ആര്യയും വീണയും കരുതി.

പക്ഷെ മുന്നോട്ടുള്ള പോക്കിൽ ഭൂരിഭാഗം ആളുകളും പറഞ്ഞത് ആര്യയുടെയും വീണയുടെയും പേരുകളായിരുന്നു. ഇരുവരുടെയും പ്രകടനം മോശമാണെന്നും ഗുണ്ടായിസം പോലുള്ള കാര്യങ്ങൾ നടത്തുന്നെന്നും ഇവർക്കെതിരെ മറ്റുള്ളവർ പറഞ്ഞു. തുടർന്ന് ബിഗ് ബോസ്സ് കാർഡ് ഉപയോഗിക്കുന്നോയെന്ന് ചോദിച്ചപ്പോൾ അത് നിരസിച്ച ഇരുവരെയും ജയിലിലടയ്ക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു