തലപ്പാവിൽ ഗണപതി ; ചിത്രം തടയണമെന്ന് കുഞ്ഞലി മരയ്കാറുടെ കുടുംബം

എറണാകുളം ; മോഹൻലാലും മഞജു വാര്യരും കേന്ദ്ര കഥപാത്രമായി എത്തുന്ന കുഞ്ഞലി മരയ്ക്കാർ സിനിമ റിലീസ് തടയണമെന്ന് കുഞ്ഞാലിമരയ്ക്കരുടെ കുടുംബം കോടതിയിൽ. സിനിമയിൽ കുഞ്ഞാലിമരയ്ക്കരുടെ തലപ്പാവിൽ ഹിന്ദു ദൈവമായ ഗണപതിയുടെ രൂപം ഉണ്ടെന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കൂടാതെ സിനിമ കുഞ്ഞാലിമരയ്ക്കരുടെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നെന്നും അവർ ആരോപിക്കുന്നു.

കുഞ്ഞാലി മരയ്ക്കാർ പ്രണയിച്ചിട്ടില്ലെന്നും നാലാമത് വിവാഹം കഴിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. എന്നാൽ സിനിമയിൽ അത്തരത്തിലുള്ള രംഗങ്ങളാണ് കാണിക്കുന്നത് ഇത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നും ആരോപണം. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും.